പരപ്പനങ്ങാടി | ഡ്രൈ ഡേയിൽ കൂടിയ വിലയ്ക്ക് വിൽപന നടത്തുവാനായി വാങ്ങിക്കൊണ്ടുവന്ന 26 കുപ്പി (13 ലിറ്റർ) മദ്യവും മദ്യം കടത്താൻ ഉപയോഗിച്ച വാഹനവും പരപ്പനങ്ങാടി പോലീസ് പിടിച്ചെടുത്തു.
ചെട്ടിപ്പടി സ്വദേശിയായ വിനയകുമാർ 45 വയസ്, കേലുമകൻ, അമ്പാളി ഹൗസ് എന്നയാളെയാണ് അളവിൽ കൂടുതൽ മദ്യം കൈവശം വച്ചതിന് അറസ്റ്റ് ചെയ്തത്.
പരപ്പനങ്ങാടി എസ് ഐ നവീൻ ഷാജ്, പോലീസുകാരായ രഞ്ചിത്ത്, അനിൽ ഡാൻസാഫ് ടീമംഗങ്ങളായ ആൽബിൻ, ജിനേഷ്, വിപിൻ, അഭിമന്യു, സബറുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു അറസ്റ്റ് .
ഡ്രൈ ഡേയിൽ ബോട്ടിൽ ഒന്നിന് 500 രൂപ അധികം വാങ്ങിയാണ് പ്രതി മദ്യക്കച്ചവടം നടത്തിയിരുന്നത്. വർഷങ്ങളായി ഇത്തരത്തിൽ മദ്യക്കച്ചവടം നടത്തിയിരുന്നതായി ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു.വരും ദിവസങ്ങളിലും കൂടുതൽ ശക്തമായ റെയ്ഡുകൾ ഉണ്ടാകുമെന്ന് പരപ്പനങ്ങാടി പോലീസ് അറിയിച്ചു.
മദ്യ മയക്ക്മരുന്ന് . കൊട്ടേഷൻ സംഘങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ തുടങ്ങിയതോടെ പരപ്പനങ്ങാടി പോലീസിനെതിരെ ഭരണ കക്ഷികളിൽ പെട്ട പ്രധാന പാർട്ടികൾ രംഗത്ത് വന്നിട്ടുണ്ട്.
നിലവിലുള്ള നിയമപ്രകാരം പ്രതിക്ക് 10 വർഷം തടവ് ലഭിക്കും. പ്രതി മദ്യക്കടത്തിനായി ഉപയോഗിച്ച വാഹനം ലേലം ചെയ്ത് തുക ഗവൺമെന്റിലേക്ക് ഈടാക്കും. അറസ്റ്റ് ചെയ്ത പ്രതിയെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കും.
