താനൂർ | കോഴിക്കോട് മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ചു വൻ തോതിൽ മയക്കുമരുന്ന് വില്പന നടത്തുന്ന സംഘം താനൂർ പോലീസ് പിടിയിൽ . സംഭവവുമായി ബന്ധപ്പെട്ട് 3 പേരെ അറസ്റ്റ് ചെയ്തു. മലപ്പുറം വെന്നിയൂർ സ്വദേശികളായ ഷംസിയാദ്, വി. മുർഷിദ്, അബ്ദുള്ള സമീർ എന്നിവരെയാണ് പിടികൂടിയത്.
ഒരു കിലോയിലധികം ഹാഷിഷ് ഓയിൽ ഇവരിൽ നിന്നും പൊലീസ് കണ്ടെടുത്തു. ഇവരെ ചോദ്യം ചെയ്തു വരുകയാണ്. ഹാഷിഷ് ഓയിൽ എവിടെ നിന്ന് എത്തിച്ചതാണെന്ന കാര്യമാണ് പ്രധാനമായും അന്വേഷിക്കുന്നത്.
ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐപിഎസ്ന്റെ നിർദേശപ്രകാരം താനൂർ DYSP യുടെ നേതൃത്വത്തിലുള്ള ഡാൻസഫ് സ്‌ക്വാഡ് ഉം താനൂർ SHO ജീവൻ ജോർജ്, എസ്ഐമാരായ കൃഷ്ണ ലാൽ ആർഡി, ഷൈലേഷ് എന്നിവരടങ്ങിയ പോലീസ് സംഘം നടത്തിയ മയക്കുമരുന്ന് വേട്ടയിലാണ് പ്രതികൾ വലയിലായത്.
