ജെസിഐ തിരുരങ്ങാടി;കൊടിഞ്ഞി എ.എം.എൽ.പി സ്കൂളിലേക്ക് വാട്ടർ പ്യൂരിഫയർ വിതരണം ചെയ്തു


 

ജെസിഐ  ഇന്ത്യയുടെ 'ജെസിഐ വീക്ക്‌ നമസ്തേ' യുടെ ഭാഗമായാണ് വാട്ടര്‍ പ്യൂരിഫയര്‍ വിതരണം നടത്തിയത്

തിരൂരങ്ങാടി |  ജെസിഐ ഇന്ത്യ മേഖല ഇരുപത്തി ഒന്ന് പ്രസിഡന്റ്‌, ജെസിഐ പി പി പി രാകേഷ് മേനോൻ, സ്കൂൾ ഹെഡ് മാസ്റ്റർ അബ്ദുൽ സമദ് മാസ്റ്റർക്ക് വാട്ടര്‍ പ്യൂരിഫയര്‍ കൈമാറി.



ഇന്ത്യയിലെ ജെസി ഐയുടെ ഇരുപത്തി അഞ്ചു മേഖലകളിലും സെപ്റ്റംബർ ഒമ്പതു മുതൽ പതിനഞ്ചു വരെ നടക്കുന്ന വ്യത്യസ്തമായിട്ടുള്ള പൊതുപരിപാടികളിൽ ജെസ്സിഐ തിരൂരങ്ങാടി  ഭക്ഷണം കിറ്റ് വിതരണം, തുണിസഞ്ചി വിതരണം, ചെടി വിതരണം,വ്യത്യസ്ത രീതിയിലുള്ളട്രെയിനിങ് സെമിനാറുകൾ, തൊഴിൽ മേഖലകളിലും  ബിസിനസ് മേഖലകളിലും ഉള്ള ആളുകളെ ആദരിക്കൽ എന്നീ പരിപാടികൾ നടത്തി.



ചടങ്ങിൽ ജെസിഐ തിരുരങ്ങാടി മുൻ പ്രസിഡന്റ്‌ ജെ എഫ് എം അഫ്സൽ വിസർഡ് അധ്യക്ഷതവഹിച്ചു.മേഖല പ്രോഗ്രാം ഡയറക്ടർ ജെസിഐ സനറ്റർ ബഷീർ ഐ ബി എൻ, ജെ സി ഐ വീക്ക്‌ ഓഫീസർ ജെസിഐ സനറ്റർ ഷീജ ബിമൽ, സ്കൂൾ പി ടി എ പ്രസിഡന്റ്‌ മുഷ്ത്താക് കൊടിഞ്ഞി, മൻസൂർ പത്തൂർ, ജെസിഐ സനറ്റർ ശറഫുദ്ധീൻ, എന്നിവർ ആശംസകൾ അറിയിച്ചു.

ജെസി ഇസു ഇസ്മായിൽ ഉള്ളാട്,  ഡേ കോർഡിനേർമാരായ ജെസി സീനത് നൗഫൽ, ജെസി ഇസ്മായിൽ അഹ്ബാബ്, ജെസി സൗദാബി,ജെസി സലീന,ജെസി ഇർഷാദ് റാഫി, ജെസി ഷംലിക് റ്റു ബി, സെക്രട്ടറി ജെസി മുസ്തഫ തുടിശേരി, ജെസി ശബാന ചെമ്മാട് എന്നിടവർ പങ്കെടുത്ത ചടങ്ങിൽ
ജെസിഐ തിരൂരങ്ങാടി പ്രസിഡണ്ട്  ജെസി ഷഹീദ് ഗ്രാമ്പു  സ്വാഗതവും പ്രോഗ്രാം ഡയറക്ടർ ജെസി ഷുഹൈബ് വി പി നന്ദിയും പറഞ്ഞു.

Previous Post Next Post
WhatsApp