അധ്യാപികയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി


 വേങ്ങര | വേങ്ങര ഗവ: വെക്കേഷനൽ മോഡൽ ഹൈസ്‌കൂൾ (ഗേൾസ് സ്കൂൾ) അധ്യാപിക ബൈജു (41) വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 


കുന്നുംപുറം എടക്കാപറമ്പിൽ വീട്ടിൽ ഇന്ന് രാവിലെ11:30ഓടെ യാണ് തൂങ്ങിയ നിലയിൽ കണ്ടത്. ഉടനെ കുന്നുംപുറം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം  ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മോർച്ചറിയിലേക്ക് മാറ്റും. ഭർത്താവ് ഉണ്ണികൃഷ്ണൻ കുറ്റൂർ എം എച്ച് എം എൽ പി സ്കൂൾ പ്രധാനാധ്യാപകനാണ്. മൂന്ന് മക്കളുണ്ട്.


Previous Post Next Post
WhatsApp