പെരിന്തല്‍മണ്ണ | ദേശീയ അധ്യാപക ദിനത്തില്‍ വിവാഹിതയായ പെരിന്തല്‍മണ്ണ എടത്തറ സ്വാദേശികളായ,വാഴത്തോടി ആബ്ദുല്‍ അസിസ്\ഷക്കീല ദമ്പതികളുടെ മകളും,പുത്തനങ്ങാടി സെന്റ് മേരീസ് കോളേജിലെ അവസാന വര്‍ഷ BA ഇംഗ്ലീഷ് വിദ്യാര്‍ത്ഥിനിയുമായ റെനയാണ്,അകാലത്തില്‍ മരണ മടഞ്ഞ പെരിന്തല്‍മണ്ണ പുപ്പലം സ്വദേശിയും,സെന്റ് മേരീസ് കോളേജിലെ ഇഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്റ് അധ്യാപകനുമായിരുന്ന ഉദയകുമാര്‍ സാറിനുള്ള ഭവന നിര്‍മ്മാണത്തിലേക്ക് അരലക്ഷം രൂപ ഗുരുദക്ഷിണ നല്കി വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ച് മാതൃകയായത്.
വളാഞ്ചേരി വലിയകുന്ന് മുന്നാസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന വിവാഹ വേദിയില്‍, പെരിന്തല്‍മണ്ണ മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ ഷാജിയുടെ സാന്നിധ്യത്തില്‍ വധു റെന മേച്ചേരി checq കോളേജ് പ്രിന്‍സിപ്പള്‍ ഫാദര്‍ ഡെനി ചൊലപ്പള്ളിക്ക് കൈമാറി.
വൈസ് പ്രിന്‍സിപ്പാള്‍ ഫ:ചാക്കോ,പ്രോഫ:നാരായണന്‍,പ്രോഫ:സമീര്‍,കോളേജ് അധ്യാപിക സൗമ്യ,IQAC കോര്‍ഡിനേറ്റര്‍ ബിജു സ്കറിയ,മുഹമ്മദലി എരവിമംഗലം,വധുവിന്റ അമ്മ ഷക്കീല ടീച്ചര്‍ തുടങ്ങിയവര്‍ സന്നിഹിതരായ വിവാഹവേദി നാടിനും നാട്ടുകാര്‍ക്കും അഭിമാന മുഹൂര്‍ത്തം സമ്മാനിച്ചു.
