📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

സാക്ഷരതാ മിഷന്റെ വിദ്യാ കേന്ദ്രങ്ങളിലും, പഠന കേന്ദ്രങ്ങളിലും ഓണാഘോഷം സംഘടിപ്പിച്ചു.

📢 Published: IST 🔄 Updated: IST


 തിരൂരങ്ങാടി | മലപ്പുറം ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ ലോക സാക്ഷരതാ ദിനാചരണവും , ഓണാഘോഷവും  2022 സെപ്തംബർ 8 ന് സംഘടിപ്പിച്ചു .മലപ്പുറം ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ ലോക സാക്ഷരതാ ദിനാചരണവും  ഓണാഘോഷവും തിരൂരങ്ങാടി വെള്ളിലക്കാട് നടന്നു.  - പരിമിതികൾ മറികടന്ന് സാക്ഷരതാ പ്രവർത്തനം നടത്തി ദേശീയ അന്തർ ദേശീയ പുരസ്ക്കാരങ്ങൾ നേടിയ പത്മശ്രീ കെ.വി റാബിയ പതാക ഉയർത്തി.

തിരൂരങ്ങാടി നഗര സഭ വികസന സ്ഥിര സമിതി അദ്ധ്യക്ഷൻ ഇഖ്ബാൽ കല്ലുങ്ങൽ അദ്ധ്യക്ഷത വഹിച്ചു. നഗര സഭ വൈസ് ചെയർ പെഴ്സൺ സുഹറാബി സാക്ഷരതാ ദിന സന്ദേശം നല്കി. നഗരസഭ ആരോഗ്യ സ്ഥിര സമിതി അദ്ധ്യക്ഷൻ സി.പി ഇസ്മയിൽ , സാക്ഷരതാമിഷൻ ജില്ലാ കോ ഓർഡിനേറ്റർ സി. അബ്ദുൽ റഷീദ്, അസി. കോ ഓർഡിനേറ്റർ എം.മുഹമ്മദ് ബഷീർ, പ്രേരക്മാരായ പി.ആബിദ, എ. സുബ്രമണ്യൻ, കാർത്യായനി , വിജയശ്രീ എന്നിവർ പ്രസംഗിച്ചു.

സാക്ഷരതാ പ്ര്വവർത്തകരും, പഠിതാക്കളും അക്ഷര പൂക്കളമൊരുക്കി.

       ലോക സാക്ഷരതാ ദിനവും, ഓണവും അനുബന്ധിച്ച് ജില്ലയിലെ വിവിധ സാക്ഷരതാ മിഷൻ വിദ്യാ കേന്ദ്രങ്ങളിലും, തുല്യതാ ക്ലാസുകളിലും വിവിധ ചടങ്ങുകൾ സംഘടിപ്പിച്ചു.

Join WhatsApp Group Send News / Ads