തൃത്താല | പട്ടിത്തറ ചിറ്റപ്പുറത്ത് വീട്ടിനുള്ളിൽ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരണം മൂന്നായി. ചങ്ങരംകുളം പള്ളിക്കര ആലയിൽ അബ്ദുൽ സമദിന്റെ മകൻ മരണത്തിനു കീഴടങ്ങിയത്. ഗുരുതരമായി പരുക്കേറ്റ് എറണാംകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു, അബ്ദുൽ സമദ്, ഷെറീന എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ മരിച്ചിരുന്നു.
ഈ മാസം 21ന് രാവിലെ 8 മണിയോടെയായിരുന്നു അപകടം. ആകെ വിട്ടിലുണ്ടായിരുന്ന അഞ്ച് പേരിൽ മൂന്ന് പേർക്ക് ഗുരുതര പരുക്കേറ്റു. പട്ടാമ്പി തൃത്താല ഫയർഫോഴ്സ് യൂണിറ്റ് എത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. വീട്ടുടമയും ഗ്യാസ് ഏജൻസി ഡ്രൈവറുമായ അബ്ദുൽ റസാഖ്, ഭാര്യ സറീന, മകൻ സെബിൻ എന്നിവരെ ഗുരുതര പരുക്കുകളോടെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. 25ന് രാവിലെ അബ്ദുൽ റസാഖ് മരിച്ചു. പിന്നീട് അദ്ദേഹത്തിന്റെ ഭാര്യയും മരണപ്പെട്ടു.
സെബിന്റെ സഹോദരിയും മുത്തശ്ശിയും മാത്രമാണ് ഈ വീട്ടിലെ അംഗങ്ങളിൽ രക്ഷപ്പെട്ടത്
