ആൻറി റാബിസ് സിറം മരുന്ന്
(ERIG ) ഇനി തിരുരങ്ങാടി താലൂക്ക് ആസ്പത്രിയിൽ
ലഭിക്കും
തിരൂരങ്ങാടി,: പേവിഷബാധക്കെതിരെയുള്ള ഇറിഗ് ആൻറി റാബിസ് സിറം മരുന്ന്
(ERIG )തിരുരങ്ങാടി താലൂക്ക് ആസ്പത്രിയിൽ ലഭ്യമാക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ രേണുക പറഞ്ഞു.ഇത് സംബന്ധിച്ച് നഗരസഭ വികസന ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ, ആസ്പത്രി സൂപ്രണ്ട് ഡോ. പ്രഭുദാസ് ജില്ലാ മെഡിക്കൽ ഓഫീസറുടെ ശ്രദ്ധയിൽ പെടുത്തിയാണ് അനുമതി ലഭ്യമാക്കിയത്,ചൊവ്വാഴ്ച്ച തെരുവ് നായ കടിയേറ്റ കക്കാട് കെ കദീജ
പി, ബുഷ്റ എന്നിവരെ
ആൻ്റി റാബി സ് സിറം കുത്തി വെക്കാൻ മെഡിക്കൽ കോളജ് ആസ്പത്രിയിലേക്ക് തിരൂരങ്ങാടി താലൂക്ക് ആസ്പത്രിയിൽ നിന്ന്
റഫർ ചെയ്തിരുന്നു, പ്രഥമ കുത്തിവെപ്പിന് ശേഷം
നിലവിൽ മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകുന്നതിലെ പ്രയാസം
കടിയേറ്റ ഖദീജയോടൊപ്പം എത്തിയ ഇഖ്ബാൽ കല്ലുങ്ങൽ ജില്ലാ മെഡിക്കൽ ഓഫീസറെയും സൂപ്രണ്ടിനെയും ബോധ്യപ്പെടുത്തി, മരുന്ന് എത്തിയാൽ പ്രത്യേക പരിശീലനം നൽകി അടുത്ത ദിവസം തന്നെ താലൂക്ക് ആസ്പത്രിയിൽ നിന്ന് കുത്തിവെപ്പ് നൽകുമെന്ന് സൂപ്രണ്ട് പ്രഭുദാസ് പറഞ്ഞു,