വിൽപ്പനക്കായി സൂക്ഷിച്ച എം ഡി എം എ യുമായി വേങ്ങര വലിയോറ സ്വദേശി പിടിയിൽ


 വില്‍പ്പന നടത്താനായി സൂക്ഷിച്ച  സിന്തറ്റിക് മയക്കുമരുന്നിനത്തില്‍ പെട്ട MDMA യുമായി വേങ്ങര വലിയോറ സ്വദേശി അറസ്റ്റിൽ.



 ഐകതൊടിക  മുഹമ്മദ് റസാഖിനെയാണ് 3 ഗ്രാം MDMA യുമായി മലപ്പുറം എസ്.ഐ നിധിൻ എ യുടെ നേതൃത്വത്തിൽ  മലപ്പുറം DAN SAF ടീം അംഗങ്ങളായ എസ് ഐ ഗിരീഷ്, പോലീസുകാരായ ജസീർ, സിറാജുദ്ദീൻ, സഹേഷ്, ദിനേശ്, സലിം എന്നിവർ പിടികൂടിയത്. ഇയാൾ വേങ്ങരയിലും പരിസര പ്രദേശങ്ങളിലും അതിമാരകമായ മയക്കുമരുന്നുകൾ വിൽപ്പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐ പി എസിനു  കിട്ടിയതിന്റെ അടിസ്ഥാനത്തിൽ   ഇയാളെ ദിവസങ്ങളോളം നിരീക്ഷിച്ചുവരികയായിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ആണ് ഇയാളെ പിടികൂടിയത്.



Previous Post Next Post
WhatsApp