📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്ന് ഡ്രൈവര്‍ പുറത്തേക്ക് വീണ് മരിച്ച നിലയില്‍

📢 Published: IST 🔄 Updated: IST

തിരുവനന്തപുരം: ഓട്ടോറിക്ഷാ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി. പേരൂര്‍ക്കട വഴയില ശാസ്താ നഗറില്‍ വാടകയ്ക്കു താമസിച്ചിരുന്ന കന്യാകുമാരി സ്വദേശി സന്തോഷാണ് (50) മരിച്ചത്.

വഴയില ശാസ്താ നഗറില്‍ ക്രൈസ്റ്റ് നഗര്‍ ജങ്ഷനില്‍ നിന്നും പേരൂര്‍ക്കടയിലേക്കു പോകുന്ന ഇടറോഡില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്നും പുറത്തേക്ക് വീണ നിലയില്‍ സന്തോഷിനെ ചൊവ്വാഴ്ച രാവിലെ ഏഴു മണിയോടെ നാട്ടുകാരാണ് കണ്ടത്.

പേരൂര്‍ക്കട പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.
Join WhatsApp Group Send News / Ads