യുവാക്കളെ പരപ്പനങ്ങാടി ഇൻസ്‌പെക്ടർ അകാരണമായി മർദിചെന്ന് പരാതി


 പരപ്പനങ്ങാടി | യുവാക്കളെ പരപ്പനങ്ങാടി ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ മർദിച്ചു. സാരമായി പരുക്കേറ്റ മൂവരേയും തിരൂരങ്ങാടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നിയൂർ പടിക്കപ്പുറത്ത് അക്ഷയ്, ചിട്ടക്കൽ ജിഷ്ണു, ചട്ടിക്കൽ ഇന്ദ്രജിത്ത് എന്നിവർക്കാണ് മർദനമേറ്റത്. ശനിയാഴ്ച വൈകിട്ട് പാലത്തിങ്ങൽ മുരിക്കൽ റോഡിന്റെ വശത്ത് ഇരുന്ന് സംസാരിക്കു മ്പോഴാണ് എസ് ഐ യുടെ നേതൃത്വത്തിൽ പോലീസെത്തി ഇവരെ കസ്റ്റഡിയിലെടുക്കാൻ ശ്രമം നടത്തിയത്.


എന്തിനാണെന്ന് ചോദിച്ചപ്പോൾ ഉത്തരം നൽകിയില്ല. നാട്ടുകാരും ഇതിനെ ചോദ്യം ചെയ്തു. ഇതോടെ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാനാണെന്ന് പോലീസ് പറഞ്ഞു. എന്നാൽ വരാൻ തയ്യാറാണെന്ന് യുവാക്കളും വ്യക്തമാക്കി. ഈ സമയം സ്ഥലത്തെത്തി ഇൻസ്‌പെക്ടർ ഹണി കെ ദാസ് ബൂട്ടി ചവിട്ടി ജീപ്പിലേക്ക് മർദിച്ച് കയറ്റുകയായിരുന്നു. തുടർന്ന് വളഞ്ഞ വഴികളിലൂടെ ഏറെ നേരം കൊണ്ടുപോയി ജീപ്പിലിട്ടും മർദിച്ചു. സ്റ്റേഷനിലെത്തിച്ച് ലോക്കപ്പിലിട്ടു.  

വിവരമറിഞ്ഞത്തിയ വീട്ടുകാരെ കാണിക്കാ നും പോലീസ് തയ്യാറായില്ല. രാത്രി ബൂട്ടിട്ട് ചവിട്ടുകയും അടിക്കുകയും ഇരുമ്പുകൊണ്ടുണ്ടാക്കിയ ഗോളം പോലുള്ള വസ്തു കൊണ്ട് ശരീരമാസകലം ഇടി ക്കുകയും ചെയ്തു. ഇൻസ്പെക്ടർ ഹണി കെ ദാസിന്റെ നേതൃത്വത്തിൽ എസ് ഐയും  കണ്ടാലറിയാവുന്ന പോലീസുകാരും ചേർന്നായിരുന്നു മർദനം. മർദനത്തിൽ അക്ഷയിന്റെ ഇടത് കൈയിന്റെ ചെറുവിരലിന് ക്ഷതം സംഭവിച്ചു. രാത്രി ഏറെ വൈകി തിരൂരങ്ങാടി താലൂക്കാശുപത്രിയിൽ എത്തിച്ചു.


മർദനത്തിന്റെ വിവരം ഡോകറോട് പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തിരിച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കള്ളക്കെസെടുത്ത് കോടതിയിലെത്തിച്ച് റിമാൻഡ് ചെയ്യിപ്പിക്കാൻ പോലീസ് ശ്രമിച്ചെങ്കിലും പരപ്പനങ്ങാടി ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ജാമ്യം നൽകി. യുവാക്കൾ മജിസ്ട്രേറ്റിനോട് പോലീസ് മർദിച്ച വിവര ങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. പരാതിയും എഴുതി നൽകി. അഡ്വ. സി ഇബ്റാഹിം കുട്ടി യുവാക്കൾക്ക് വേണ്ടി ഹാജരായി.



Previous Post Next Post
WhatsApp