തിരൂർ | നിരവധി കേസുകളിൽ പ്രതിയായ ബി.പി അങ്ങാടി സ്വദേശി ഉള്ളാട്ടിൽ അജ്മലിനെ(24) മയക്കുമരുന്ന് ഉൽപ്പന്നമായ എം.ഡി.എം.എ യുമായി തിരൂർ പോലീസ് പിടികൂടി. ലഹരി മരുന്നു വില്പന വ്യാപകമായതിനെ തുടർന്ന് പോലീസ് നടത്തിയ പ്രത്യേക പരിശോധനയിലാണ് ബി.പി അങ്ങാടി കോലൂപാലത്തിന് സമീപം മയക്കുമരുന്ന് ഉപയോഗിച്ചുകൊണ്ടി രിക്കവെ ഇയാൾ പിടിയിലായത്.
നിരവധി അടിപിടി കേസുകളിലും കൊലപാതകശ്രമ കേസുകളിലും ഉൾപ്പെട്ട അജ്മൽ തിരൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ അറിയപ്പെടുന്ന റൗഡിയാണ്. ഇയാളിൽ നിന്ന് രണ്ട് ഗ്രാം എം.ഡി.എം.എ യും കഞ്ചാവ് പൊതികളും കണ്ടെടുത്തു. തിരൂർ സി.ഐ ജിജോ എം.ജെ യുടെ നേതൃത്വത്തിൽ എസ്.ഐ ജിഷിൽ.വി, സീനിയർ സി.പി.ഒ മാരായ ഷറഫുദ്ദീൻ, ഷിജിത്ത് സി.പി.ഒ മാരായ ആദർശ്, വിഷ്ണു, ദിൽജിത്ത്, ഹവീർ, ജിനേഷ് എന്നിവർ ഉൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻറു ചെയ്തു.
