ഫൈബർ വള്ളങ്ങൾ വിതരണം ചെയ്തു
പരപ്പനങ്ങാടി | നഗരസഭ 2020-21 സാമ്പത്തിക വർഷത്തിൽ മത്സ്യത്തൊഴിലാളികൾക്ക് നടപ്പിലാക്കിയ ഫൈബർ വള്ളത്തിന്റെ വിതരണോദ്ഘാടനം പരപ്പനങ്ങാടി നഗരസഭാ ചെയർമാൻ എ.ഉസ്മാൻ നിർവഹിച്ചു. ചടങ്ങിൽ ഡെപ്യൂട്ടി ചെയർപേഴ്സൺ ഷഹർബാനു അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻമാരായ പിവി മുസ്തഫ, ശാഹുൽ ഹമീദ്, നിസാർ അഹമ്മദ്, മുഹ്സിന, കൗൺസിലർമാരായ ടി.ആർ റസാഖ്, സൈതലവി കോയ,മോഹൻദാസ്, ദീപ, ഷാഹിദ, ഉമ്മുക്കുലുസു, ഫിഷറീസ് ഡിപ്പാർട്ട്മെന്റ് ലെ ജീവനക്കാരായ ബിസ്ന, ഗിരീഷ് എന്നിവരും പങ്കെടുത്തു.
