എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ ചിറകിന് തീ പിടിച്ചു, ഒഴിവായത് വന്‍ ദുരന്തം

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ ചിറകിന് തീ പിടിച്ചു, ഒഴിവായത് വന്‍ ദുരന്തം

മസ്‌കത്ത്- ഒമാനിലെ മസ്‌കത്തില്‍നിന്ന് കൊച്ചിയിലേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ ചിറകിന് തീപിടിച്ചു. മസ്‌കറ്റ് വിമാനത്താവളത്തില്‍ ഇന്നുച്ചയോടെയാണ് സംഭവം.
യാത്രക്കാര്‍ കയറി വിമാനം പുറപ്പെടാനിരിക്കെ ചിറകില്‍ നിന്ന് തീയും പുകയും ഉയരുകയായിരുന്നു. ഉടന്‍ തന്നെ എമര്‍ജന്‍സി ഡോര്‍ വഴി യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി. വന്‍ ദുരന്തമാണ് ഒഴിവായത്.

141 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ആര്‍ക്കും പരിക്കില്ല. സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്.
Previous Post Next Post
WhatsApp