പരപ്പനങ്ങാടി | നീതി പീഠങ്ങൾ വലിച്ചു നീട്ടുന്ന തടവു ജീവിതങ്ങൾ " എന്ന തലക്കെട്ടിൽ സോളിഡാരിറ്റി തിരൂരങ്ങാടി ഏരിയ കമ്മിറ്റി പരപ്പനങ്ങാടിയിൽ സംഘടിപ്പിച്ച യുവജന സംഗമം സോളിഡാരിറ്റി സംസ്ഥാന ഉപാദ്ധ്യക്ഷൻ സി.ടി. ശുഹൈബ് ഉദ്ഘാടനം ചെയ്തു.
സംശയത്തിന്റെ നിഴലിൽ പൗരന്മാരെ അറസ്റ്റു ചെയ്ത് ജയിലിലടച്ച് പതിറ്റാണ്ട് കാലം പിന്നിട്ടിട്ടും വിചാരണയില്ലാതെയും വിധി പറയാതെയും അനന്തമായി തുടരുന്ന പീഡനത്തിന്റെയും കടുത്ത മനുഷ്യവകാശ ലംഘനത്തിന്റെയും നിയമ നാമമാണ് യു. എ. പി. എ യെന്നും മനുഷ്യവകാശങ്ങൾക്ക് വേണ്ടി അവസാന ശ്വാസം വരെയും നിലകൊളളുക എന്നതാണ് യുവജന ധർമ്മമെന്നും അദ്ദേഹം പറഞു.
സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി പി. പി. ജുമൈലത്ത് കൊടിഞ്ഞി അദ്ധ്യക്ഷത വഹിച്ചു. യു. എ. പി എ . കരിനിയമങ്ങളുടെ കിരാത നടപടികളെ നിയമപരമായ പോരാട്ടം നടത്തി വിജയം കണ്ട അലൻ , താഹ എന്നിവർ ചടങ്ങിൽ മുഖ്യാത്ഥികളായി.
ജനകീയ സമരങ്ങൾക് മേൽ തീവ്രവാദത്തിന്റെ ചാപ്പ കുത്താൻ സി. പി. എമ്മും ഇടത് ഭരണകൂടവും കാണിക്കുന്ന വ്യഗ്രത ലജ്ജാകരമാണന്ന് താഹ കുറ്റപ്പെടുത്തി. എസ്. ഐ. ഒ. സംസ്ഥാന സെക്രട്ടറി വാഹിദ് ചുള്ളിപ്പാറ മുഖ്യ പ്രഭാഷണം നടത്തി. ഫ്രീ സക്കരിയ്യ ആക്ഷൻ ഫോറം ചെയർമാൻ അശ്റഫ് ശിഫ , മുസ്ലിം യൂത്ത് ലീഗ് അദ്ധ്യക്ഷൻ പി. പി ശാഹുൽ ഹമീദ്, യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ സുധീഷ് , ജമാഅത്തെ ഇസ്ലാമി ഏരിയ അദ്ധ്യക്ഷൻ ശൗക്കത്ത് ഉള്ളണം, മുജീബ് ഒട്ടുമ്മൽ (വിസ്ഡം), ഹാരിസ് വാണിയന്നൂർ (ഐ.എസ്. എഫ്), വാഹിദ് സെനീൻ (ഐ.എസ്.എം. മർക്കസുദഅവ), ഹനൂൻ കൊടിഞ്ഞി (എസ്.ഐ. ഒ), അനസ് കരിപറമ്പ് (ഫർട്ടേണി നിറ്റി), നൗഷാദ് ചോനാരി (ഐ. എസ്.എം) എന്നിവർ സംസാരിച്ചു.
ഏരിയ പ്രസിഡന്റ് അമീൻ പുളിക്കലകത്ത് സ്വാഗതവും ഗദ്ധാഫി തയ്യിൽ നന്ദിയും പറഞ്ഞു.
