📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

പൈപ്പ് ലൈൻ സ്ഥാപിക്കുന്നത് പൂർത്തിയാകുന്നുകുടിവെള്ള വിതരണം രണ്ട് ആഴ്ച്ചക്കകം പുന:സ്ഥാപിക്കും

📢 Published: IST 🔄 Updated: IST

പൈപ്പ് ലൈൻ സ്ഥാപിക്കുന്നത് പൂർത്തിയാകുന്നു
കുടിവെള്ള വിതരണം രണ്ട് ആഴ്ച്ചക്കകം പുന:സ്ഥാപിക്കും 

ദേശീയ പാതയിൽ കക്കാട് തൂക്കുമരം, ചിനക്കൽ ഭാഗങ്ങളിലെ കുടിവെള്ള വിതരണം രണ്ട് ആഴ്ച്ചക്കകം പുന:സ്ഥാപിക്കുമെന്ന് കെ.എൻ, ആർ, സി അറിയിച്ചു, പ്രവൃത്തി നഗരസഭ വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ, കെ എൻ ആർ സി പ്രൊജക്ട് മാനേജർ പഴനി സന്ദർശിച്ച് വിലയിരുത്തി, പ്രവർത്തി ഉടൻ പൂർത്തിയാക്കാൻ ഇഖ്ബാൽ കല്ലുങ്ങൽ നിർദ്ദേശം നൽകി, ദേശീയപാതയിൽ
കക്കാട് വാട്ടർ ടാങ്കിൽ നിന്ന് റോഡ് ക്രോസ് ചെയ്ത് മെയിൻപൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവർത്തി ഒരു ആഴ്ച്ചക്കകം പൂർത്തിയാകും, നിലവിൽ കക്കാട് കളത്തിൽ തൊടു റോഡ് പരിസരം വരെ മെയിൻ പൈപ്പ് ലൈൻ സ്ഥാപിക്കുന്നത് എത്തിയിട്ടുണ്ട്, കക്കാട് ജംഗ്ഷൻ മുതൽപള്ളി പീടിക വരെ ഒരു മാസം മുമ്പ് മെയിൻ ലൈൻ സ്ഥാപിച്ചിട്ടുണ്ട്, ഇത് ബന്ധിപ്പിക്കുന്ന ജോലിയാണ് നടന്നു വരുന്നത്, ബന്ധിപ്പിക്കുന്നതോടെ ജല വിതരണം സാധാരണ നിലയിലാവും, ചെനക്കൽ എം എൽ എ കൂടിവെള്ള പദ്ധതിയിലെ ലൈൻ പുന: സ്ഥാപിക്കലും ഇതോടൊപ്പം നടക്കും, മാസങ്ങളായി ഇവിടെ അനുഭവപ്പെട്ട കുടിവെള്ള പ്രതിസന്ധി ഇതോടെ പരിഹരിക്കും, താൽക്കാലികമായി കക്കാട് ടൗണിൽ റോഡ് നേരത്തെ ക്രോസ് ചെയ്ത് കണക്ഷൻ പുനഃസ്ഥാപിച്ചിരുന്നുവെങ്കിലും കക്കാട് മെയിൻ റോഡ് ദേശീയ പാതക്ക് കീറുന്നത് തുടങ്ങിയോടെ വിതരണം തടസ്സപ്പെട്ടിരുന്നു, ജലവിതരണം എത്രയും വേഗം പുനഃസ്ഥാപിക്കുന്നതിനും നിർദ്ദേശം നൽകി,
Join WhatsApp Group Send News / Ads