വീടിന് മുന്നിൽ വച്ച് ബൈക്കിടിച്ച് പരപ്പനങ്ങാടിയിൽ മൂന്നുവയസ്സുകാരി മരിച്ചു  


മലപ്പുറം - പരപ്പനങ്ങാടിയിൽ വീടിന് മുമ്പിൽ വച്ച് ബൈക്കിടിച്ച് മൂന്നു വയസ്സുകാരി മരിച്ചു. അങ്ങാടി കടപ്പുറത്തെ എരിന്റെ പുരക്കൽ മുസ്തഫയുടെ (സദ്ദാം) മകൾ ഇഷ ഹൈറിൻ ആണ് മരിച്ചത്. 
 വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി റോഡിനരികിലെത്തിയതോടെ ആലുങ്ങൽ ബീച്ച് ഭാഗത്ത് നിന്നും വേഗതയിലെത്തിയ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇന്നലെ വീടിന് മുന്നിൽ വച്ചാണ് സംഭവം. 
 ഗുരുതര പരുക്കേറ്റ കുട്ടിയെ ഉടനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് മരിക്കുകയായിരുന്നു. മാതാവ്: റാജിഷ. സഹോദരൻ: മുഹമ്മദ് ഹാഫിസ്. ബൈക്ക് യാത്രികൻ നിർത്താതെ പോയെങ്കിലും പിന്നീട് കണ്ടെത്തിയതായി നാട്ടുകാർ പറഞ്ഞു.
Previous Post Next Post
WhatsApp