കോരി ചൊരിയുന്ന മഴയത്ത് വീടിന്റെ മേൽ കുര തകർത്ത് യുവതിയേയും, കുട്ടികളേയും വഴി ഇറക്കാൻ നീക്കം.
പരപ്പനങ്ങാടി : കോരിച്ചൊരിയുന്ന മഴയത്ത് മൂന്ന് കുട്ടികളും, യുവതിയും താമസിക്കുന്ന വീടിന്റെ മേൽക്കുരതകർത്ത് വഴിയിറക്കി വിടാൻ നീക്കം.
പരപ്പനങ്ങാടി പുത്തരിക്കൽ താമസിക്കുന്ന അന്നേൻ കാട് സുബൈദ (45 )യും മൂന്ന് കുട്ടികളും താമസിക്കുന്ന ഓടിട്ട വീടിന്റെ മേൽക്കുരയാണ് ഭർത്യ സഹോദരൻ എത്തി തകർത്തത്. കാലങ്ങളായി ഇവർ താമസിക്കുന്ന വീടിനെ ചൊല്ലി അവകാശതർക്കം നിലനിൽക്കുന്നുണ്ട്. സുബൈദയുടെ ഭർത്താവ് അബ്ബാസ് ന്റെ കുടുംബവീടാണ് ഇത്. ഇയാൾ വിദേശത്താണിപ്പോൾ.
രണ്ട് ചെറിയ ആൺകുട്ടികളും , ഒരു പെൺകുട്ടിയും അടങ്ങുന്ന ഈ വീട്ടിലാണ് ഇന്നലെ രാത്രി ഭർത്യ സഹോദരനായ ഷാജഹാൻ എത്തി മേൽക്കുരയിൽ കയറി മുഴുവൻ ഓടുകളും തകർത്ത് വലിച്ചെറിഞ്ഞത്.
കുറച്ച് ദിവസങ്ങൾക്ക് മുന്നെയാണ് പരിസരവാസികൾ സഹായിച്ചതിനെ തുടർന്ന് പഴയ ഓടുകൾ പാകിയെടുത്തത്.
കുടുംബ സ്വത്തായ വീട് ഇവർ റിപ്പയർ ചെയ്തതാണ് ഭർത്യ സഹോദരനെ ചൊടിപ്പിച്ചത്.
ഓട് കൾ പൂർണ്ണമായി തകർത്തതോടെ ഇന്നലെ രാത്രി മുതൽ പെയ്ത കനത്ത മഴയിൽ കുട്ടികളുടെ പഠന സാമഗ്രികളും, മറ്റും പൂർണ്ണമായി നശിച്ചു.
മഴവെള്ളം വീട്ടിലേക്ക് ഒലിച്ചിറങ്ങിയതോടെ രാത്രിയിലും ഉറങ്ങാതെ വെള്ളം പുറത്തേക്ക് തൂകി ഒഴുക്കേണ്ടി വന്നു.
വീടിന് മുന്നിൽ ഓടുകൾ തകർത്ത് കൂടിയിരിക്കുന്നത് കരളലിയിപ്പിക്കുന്ന കാഴ്ചയാണ്.
ഇന്ന് രാവിലെ നാട്ടുകാരിൽ ചിലർ വാങ്ങി നൽകിയ താർപ്പായ വലിച്ച് കെട്ടിയിട്ടുണ്ട്.
യുവതിയുടെ പരാതിയിൽ പരപ്പനങ്ങാടി പോലീസ് കേസ്സെടുത്തു അന്യേഷണം ആരംഭിച്ചു.