ബഷീർ ദിനാചരണവും, വിവിധ ക്ലബുകളുടെ ഉദ്ഘാടനവും സംഘടിപ്പിച്ച് പരപ്പനങ്ങാടി ടൗൺ ജി.എം എൽ പി സ്കൂൾ.
പരപ്പനങ്ങാടി : വൈക്കം മുഹമ്മദ് ബഷീർ ചരമ ദിനത്തിൽ ബഷീർ അനുസ്മരണവും, വിവിധ ക്ലബുകളുടെ ഉദ്ഘാടനവും പരപ്പനങ്ങാടി ടൗൺ ജി.എം എൽ പി സ്കൂളിൽ സംഘടിപ്പിച്ചു. പരിപാടി സ്റ്റേറ്റ് ട്രയിനർ കൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. തുടർന്ന് വിദ്യാർത്ഥികൾ ബഷീർ കൃതികളെയും, കഥാപാത്രങ്ങളെയും അടിസ്ഥാനമാക്കി കഥാപാത്രാവിഷ്കാരം, പതിപ്പ് നിർമ്മാണം, പുസ്തക പ്രദർശനം, സ്കിറ്റ്, ഡോക്യുമെന്ററി പ്രദർശനം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു.
വാർഡ് കൗൺസിലർ ബേബി അച്ചുതൻ, അധ്യാപകരായ വിജിഷ മോൾ, ഷീജ എന്നിവർ ആശംസകൾ അർപ്പിച്ച ചടങ്ങിൽ എം ടി എ പ്രസിഡന്റ് സൂഫി ലത്ത് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാന അധ്യാപകൻ ബോബൻ വി സ്വാഗതവും, അധ്യാപിക ഗീത നന്ദിയും പറഞ്ഞു.