ദമാം- അൽ ഹസയിൽ ഇന്നലെയുണ്ടായ തീപ്പിടിത്തതിൽ മരിച്ചവരിൽ തിരുവനന്തപുരം സ്വദേശിയും. തിരുവനന്തപുരം നെടുമങ്ങാട് അഴീക്കോട് നിസാം എന്ന അജ്മൽ ഷാജഹാനാണ് മരിച്ചത്. പത്തു പേരാണ് അപകടത്തിൽ മരിച്ചത്. ബാക്കിയുള്ളവർ ബംഗ്ലാദേശ് സ്വദേശികളാണ് എന്നാണ് സൂചന. അൽ അഹ്‌സ ഹുഫൂഫിലെ ഇൻഡസ്ട്രീയൽ മേഖലയിലെ വർക്ക്ഷോപ്പിലാണ് അഗ്നിബാധയുണ്ടായത്. കാർ വർക് ഷോപ്പിൽനിന്ന് തീ പടർന്നുപിടിക്കുകയായിരുന്നു. വർക്ഷോപ്പിന്റെ മുകളിൽ താമസിച്ചവരാണ് വെന്തുമരിച്ചത്. വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള പത്തോളം അഗ്‌നിശമനാ വിഭാഗമെത്തിയാണ് തീ അണച്ചത്. മൃതദേഹങ്ങൾ അൽഹസ സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.