കെ.ജെ.യു വഞ്ചനാദിനം ആചരിച്ചു.

കേരള ജേർണലിസ്റ്റ് യൂനിയൻ പരപ്പനങ്ങാടി ടൗണിൽ നടത്തിയ വഞ്ചനാദിന പ്രതിഷേധ സംഗമം ജില്ലാ പ്രസിഡന്റ് ടി.വി സുചിത്രൻ ഉദ്‌ഘാടനം ചെയ്യുന്നു.

കെ.ജെ.യു വഞ്ചനാദിനം ആചരിച്ചു.

പരപ്പനങ്ങാടി:പ്രാദേശിക മാധ്യമ പ്രവർത്തകരെ സാംസ്കാരിക ക്ഷേമനിധിയിൽ ഉൾപ്പെടുത്തണമെന്ന വാഗ്ദാനം നടപ്പിലാക്കാത്തതിനെതിരേ കേരളത്തിലെ പത്ര പ്രവർത്തകരുടെ കൂട്ടായ്മയായ കേരള ജേർണലിസ്റ്റ് യൂനിയൻ(കെ.ജെ.യു) സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച വഞ്ചനാദിനത്തിന്റെ ഭാഗമായി പരപ്പനങ്ങാടി പ്രസ് ക്ലബ് തലത്തിൽ പരപ്പനങ്ങാടി ടൗണിൽ വഞ്ചനാദിനം ആചരിച്ചു. പ്രതിഷേധ സംഗമം കെ.ജെ.യു ജില്ലാ പ്രസിഡന്റ് ടി.വി സുചിത്രൻ ഉദ്‌ഘാടനം ചെയ്തു. പി.പി നൗഷാദ് അധ്യക്ഷനായി. വി ഹമീദ്, പി കുഞ്ഞിമോൻ, ബാലൻ മാസ്റ്റർ പ്രസംഗിച്ചു .


Previous Post Next Post
WhatsApp