പ്രതിപക്ഷ പാർട്ടികളുടെ സഖ്യത്തിന് പേരിട്ടു; മോഡിയെ താഴെ ഇറക്കുമെന്ന് 'ഇന്ത്യ' നേതാക്കൾ


ബെംഗളുരു - രാജ്യത്തെ ഭരണഘടനയും മതനിരപേക്ഷ മൂല്യങ്ങളും സംരക്ഷിക്കാനുള്ള 26 പ്രതിപക്ഷ പാർട്ടികളുടെ സഖ്യത്തിന് 'ഇന്ത്യ'യെന്ന് പേര് നല്കി. ബെംഗളുരുവിൽ നടക്കുന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിലാണ് 'ഇന്ത്യ' (ഇന്ത്യൻ നാഷണൽ ഡെമോക്രാറ്റിക് ഇൻക്ലൂസീവ് അലയൻസ്) എന്ന് പേര് നൽകാൻ ഐക്യകണ്‌ഠേന തീരുമാനിച്ചത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയാണ് ഈ പേര് നിർദേശിച്ചത്.

 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോഡിക്കും ബി.ജെ.പിക്കും ബദലായി ഐക്യനിര കെട്ടിപ്പടുക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പ്രതിപക്ഷ കൂട്ടായ്മ. 26 പാർട്ടികളിൽ നിന്നായി 49 നേതാക്കൾ യോഗത്തിൽ പങ്കെടുത്തതായി നേതാക്കൾ പറഞ്ഞു.

 ആസന്നമായ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഐക്യനിര സ്വീകരിക്കണ്ട പൊതുമിനിമം പരിപാടിയും നയങ്ങളുമാണ് 'ഇന്ത്യ' ഐക്യസമ്മേളനത്തിന്റെ ആദ്യ അജണ്ട. വിശാല പ്രതിപക്ഷ ഐക്യത്തിന്റെ ചെയർപേഴ്‌സണായി സോണിയാ ഗാന്ധിയെയും കൺവനീർ സ്ഥാനത്തേക്ക് ബീഹാർ മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെയും പേര് വന്നേക്കുമെന്നും സൂചനയുണ്ട്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല.
Previous Post Next Post
WhatsApp