വടക്കാഞ്ചേരിയിൽ ട്രെയിനുകൾക്ക് നേരെ കല്ലേറ്; ഒരു ട്രെയിനിന്റെ ചില്ല് തകർന്നു
തൃശൂർ - വടക്കാഞ്ചേരിയിൽ ട്രെയിനുകൾക്കു നേരെ കല്ലേറ്. ഇതിൽ ഒരു ട്രെയിനിന്റെ ചില്ല് കല്ലേറിൽ തകർന്നതായാണ് വിവരം. എന്നാൽ, ആർക്കും പരിക്കേറ്റതായി സ്ഥിരീകരിച്ചിട്ടില്ല. ഇന്ന് രാവിലെ 11.30-ഓടെയാണ് കല്ലേറുണ്ടായത്. വടക്കാഞ്ചേരി എങ്കക്കാട് റെയിൽവേ ഗേറ്റ് പരിസരത്ത് വച്ചായിരുന്നു ആക്രമണം.
എറണാകുളം ബാംഗ്ലൂർ എക്‌സ്പ്രസ് ട്രെയിനിന്റെ ജനൽ ചില്ലാണ് തകർന്നത്. നാഗർകോവിൽ മാംഗ്‌ളൂർ എക്‌സ്പ്രസ് ട്രെയിനിന് നേരെയും കല്ലറുണ്ടായി. മറ്റ് കൂടുതൽ വിശദാംശങ്ങൾ ലഭിച്ചിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും അധികൃതർ പറഞ്ഞു.