📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

കോക്പിറ്റില്‍ യാത്രക്കാരെ കയറ്റരുത്, കര്‍ക്കശ നിര്‍ദേശവുമായി ഡി.ജി.സി.എ

📢 Published: IST 🔄 Updated: IST



ന്യൂദല്‍ഹി- കോക്പിറ്റില്‍ യാത്രക്കാരെ പ്രവേശിപ്പിക്കുന്നതിനെതിരെ കര്‍ശന നിര്‍ദേശവുമായി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). വിമാനത്തിന്റെ കോക്പിറ്റില്‍ സുഹൃത്തുക്കള്‍ക്ക് യാത്രചെയ്യാനുള്ള അവസരമൊരുക്കിയ തുടര്‍ച്ചയായ രണ്ട് സംഭവങ്ങള്‍ക്ക് പിന്നാലെയാണ് ഇത്തരം പ്രവൃത്തികള്‍ നിയന്ത്രിക്കണമെന്ന് ഡി.ജി.സി.എ വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സര്‍ക്കുലര്‍ കൃത്യമായി പിന്തുടരാന്‍ പൈലറ്റുമാരേയും കാബിന്‍ ക്രൂ അംഗങ്ങളേയും ബോധവത്കരിക്കണമെന്നും വിമാനക്കമ്പനികള്‍ക്ക് ഡിജിസിഎ നിര്‍ദേശം നല്‍കി. വ്യവസ്ഥകള്‍ പാലിക്കാത്തപക്ഷം കര്‍ശന നടപടി നേരിടേണ്ടി വരുമെന്നും ഡിജിസിഎ വ്യക്തമാക്കി. കോക്പിറ്റിനുള്ളില്‍ അനധികൃത സാന്നിധ്യം കോക്പിറ്റിനുള്ളിലെ ജീവനക്കാരുടെ ശ്രദ്ധ വ്യതിചലിപ്പിക്കുകയും സൂക്ഷ്മമായ പ്രവര്‍ത്തനങ്ങളില്‍ പിഴവുണ്ടാക്കുന്നതിന് ഇടയാക്കുകയും അതിലൂടെ വിമാനത്തിന്റെ പ്രവര്‍ത്തനങ്ങളുടെ സുരക്ഷയെ ബാധിക്കുമെന്നും ഡിജിസിഎ പുറത്തിറക്കിയ കുറിപ്പില്‍ പറഞ്ഞു.

ദുബായില്‍നിന്ന് ദല്‍ഹിയിലേക്ക് പറന്ന വിമാനത്തിലെ കോക്പിറ്റില്‍ പെണ്‍സുഹൃത്തിന് പ്രവേശനം അനുവദിച്ചതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ പൈലറ്റിനെ വിമാനം പറത്തുന്നതില്‍നിന്ന് ഏപ്രില്‍ മാസത്തില്‍ വിലക്കിയിരുന്നു.  ഇതേ പ്രവൃത്തി ആവര്‍ത്തിച്ച മറ്റ് രണ്ട് പൈലറ്റുമാര്‍ക്കും എയര്‍ ഇന്ത്യ ജൂണില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.
Join WhatsApp Group Send News / Ads