മുഅല്ലിം ഡേ ആചരിച്ചു.
മിഫ്താഹുൽ ഉലൂം ഹയർസെക്കൻഡറി കക്കാട് മദ്രസയിൽ ജൂലൈ 16 മുഅല്ലിം ഡേ ആചരിച്ചു.
മദ്രസ ഹാളിൽ വെച്ചു നടന്ന പരിപാടി സയ്യിദ് അബ്ദുറഹ്മാൻ ജിഫ്രി തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു.
സദർ മുഅല്ലിം ഹസ്സൻ ബാഖവി കീഴാറ്റൂർ പ്രാർത്ഥനക്ക് നേതൃത്വം നൽകി.
സലാം ബാഖവി ഉസ്താദ് മുഅല്ലിം ഡേ വിഷായവതരണം നടത്തി. ഇമ്ദാദുൽ ഇസ്‌ലാം സംഘം ജനറൽ സെക്രട്ടറി ഈ.വി സലാം മാസ്റ്റർ സംസാരിച്ചു.
മദ്രസ ഉസ്താദുമാർ , വിദ്യാർത്ഥികൾ , രക്ഷിതാക്കൾ , SYS , SKSSF , SKSBV ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു.