📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

പുതുപുത്തന്‍ മോഡല്‍ കാര്‍ ഗുരുവായൂരപ്പന് സമര്‍പ്പിച്ച് മഹീന്ദ്ര

📢 Published: IST 🔄 Updated: IST


തൃശൂര്‍- മഹീന്ദ്രയുടെ ഏറ്റവും പുതിയ മോഡലായ എക്‌സ്യുവി 700 എഎക്സ്7 ഓട്ടോമാറ്റിക് കാര്‍ ഗുരുവായൂര്‍ ക്ഷേത്രനടയില്‍ വഴിപാടായി സമര്‍പ്പിച്ചു.  കിഴക്കേ നടയില്‍ ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ.വിജയന് വാഹനത്തിന്റെ താക്കോല്‍ മഹീന്ദ്രാ ആന്റ് മഹീന്ദ്രാ ലിമിറ്റഡിന്റെ  ഓട്ടോമോറ്റീവ് ടെക്‌നോളജി ആന്റ് പ്രോഡക്ട് ഡവലപ്‌മെന്റ് പ്രസിഡന്റ് ആര്‍.വേലുസ്വാമി കൈമാറി.

ദേവസ്വം ഭരണസമിതി അംഗം സി.മനോജ്, ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ പി.മനോജ് കുമാര്‍, ഡപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ (എസ് ആന്റ് പി) എം.രാധ,  മഹീന്ദ്ര ആന്റ് മഹീന്ദ്ര ലിമിറ്റഡ് ഡപ്യൂട്ടി ജനറല്‍ മാനേജറും എക്‌സി.ഡയറക്ടറുമായ സുബോധ് മോറി, റീജിയണല്‍ സെയില്‍സ് മാനേജര്‍ ദീപക് കുമാര്‍,  ക്ഷേത്രം അസി.മാനേജര്‍ രാമകൃഷ്ണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

വെള്ള നിറത്തിലുള്ള ഓട്ടോമാറ്റിക് പെട്രോള്‍ എഡിഷന്‍ എക്‌സ്യുവിയാണിത്. രണ്ടായിരം സിസിയുള്ള വാഹനത്തിന് ഓണ്‍ റോഡ് വില 28.85 ലക്ഷം രൂപയാകും. 2021 ഡിസംബറില്‍  ലിമിറ്റഡ് എഡിഷന്‍ ഥാര്‍ വാഹനവും മഹീന്ദ്ര ആന്റ് മഹീന്ദ്ര ക്ഷേത്രത്തിലേക്ക് സമര്‍പ്പിച്ചിരുന്നു.
Join WhatsApp Group Send News / Ads