ഇന്നലെ വൈകുന്നേരം പോകേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഇന്നും പുറപ്പെട്ടില്ല; വലഞ്ഞ് യാത്രക്കാർ 


തിരുവനന്തപുരം / മനാമ - തിരുവനന്തപുരത്ത് നിന്ന് ഇന്നലെ ബഹ്‌റൈനിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം അനിശ്ചിതമായി വൈകിയതിനെ തുടർന്ന് യാത്രക്കാർ വലഞ്ഞു. തിരുവനന്തപുരത്ത് നിന്ന് ഞായറാഴ്ച വൈകുന്നേരം 5.30ന് പുറപ്പെട്ട് ബഹ്‌റൈനിൽ രാത്രി എട്ടു മണിക്ക് എത്തേണ്ട വിമാനമാണ് ഇതുവരെയും പുറപ്പെടാനാകാതെ അനിശ്ചിതത്വം തുടരുന്നത്.
 സാങ്കേതിക തകരാർ കാരണം തിങ്കളാഴ്ച രാവിലെ 10.30ന് വിമാനം പുറപ്പെടുമെന്ന് അധികൃതർ പിന്നീട് അറിയിച്ചെങ്കിലും ഇന്ന് രാവിലെയും പുറപ്പെടാനായില്ല. ഇന്ന് വിമാനത്തിൽ കയറിയതിനുശേഷം എ.സി പ്രവര്ത്തിക്കാത്തതിനെ തുടർന്ന് യാത്രക്കാരെ തിരിച്ചിറക്കുകയായിരുന്നു. തിങ്കളാഴ്ച ഇന്ത്യൻ സമയം വൈകുന്നേരം അഞ്ചിന് വിമാനം പുറപ്പെടുമെന്നാണ് എയർ ഇന്ത്യ എക്‌സ്പ്രസ് അധികൃതരുടെ ഏറ്റവും ഒടുവിലത്തെ അറിയിപ്പ്. തിരുവനന്തപുരം-ബഹ്‌റൈൻ സർവീസ് വൈകിയതിനാൽ ബഹ്‌റൈനിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കാരും ബുദ്ധിമുട്ടിലായിരിക്കുകയാണ്.
Previous Post Next Post
WhatsApp