നാളെ നടത്താനിരുന്ന 2022ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം മാറ്റിവച്ചു



നാളെ നടത്താനിരുന്ന 2022ലെ സംസ്ഥാന  ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം മാറ്റിവച്ചു

തിരുവനന്തപുരം- 2022 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം മാറ്റിവച്ചു. നാളെ രാവിലെ 11 മണിക്ക് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് തിരുവനന്തപുരത്ത് പ്രഖ്യാപനം നടത്താനിരുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്തരിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് രണ്ട് ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് അവാര്‍ഡ് പ്രഖ്യാപനം മാറ്റിവച്ചത്. ഗൗതം ഘോഷ് അധ്യക്ഷനായ ജൂറിയാണ് ഈ വര്‍ഷം സിനിമകള്‍ വിലയിരുത്തിയത്. മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം, കുഞ്ചാക്കോ ബോബന്‍ നായകനായ ന്നാ താന്‍ കേസ് കൊട്, തരൂണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത സൗദി വെള്ളക്ക, പുഴു, അപ്പന്‍ തുടങ്ങിയ ചിത്രങ്ങളാണ് അവസാന റൗണ്ടില്‍ ഉള്ളതെന്നാണ് സൂചന.
Previous Post Next Post
WhatsApp