ഏഴ് വയസ്സുള്ള ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 20 വർഷം കഠിന തടവിന് ശിക്ഷിച്ചു.
പരപ്പനങ്ങാടി : ഏഴ് വയസ്സുള്ള ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 47 കാരനെ 20 വർഷം കഠിന തടവിന് ശിക്ഷിച്ചു.
23.02.2019 തിയ്യതി ഉച്ചക്ക് ദളിത് സമുദായത്തില്‍ പെട്ട 7 വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയെ നായര്‍ സമുദായത്തില്‍ പെട്ട പ്രതി തേഞ്ഞിപ്പാലം ചെനക്കലങ്ങാടിയിലുള്ള വാടക ക്വാര്‍ട്ടേഴ്സിന്റെ ഹാളില്‍ വെച്ച് ലൈംഗികമായി പീഢിപ്പിച്ച ന്നായിരുന്നു കേസ്.
തേഞ്ഞിപ്പലം പോലീസ് രജിസ്റ്റര്‍ ചെയ്ത ക്രൈം 67/19 കേസിലെ പ്രതി ഷാജി നായർ ( 47 ), S/o പ്രഭാകരന്‍ നായര്‍, വാലശ്ശേരിപ്പറമ്പില്‍ ഹൌസ്, കടക്കാട്ട് പാറ പോസ്റ്റ്, KKM ക്വാര്‍ട്ടേഴ്സ്, ചെനക്കലങ്ങാടി, തേഞ്ഞിപ്പലം (പെയിന്‍റിംഗ് ജോലി) എന്നയാളെ 376(AB) ഐ പി സി.പ്രകാരം *20 വര്‍ഷം കഠിന തടവിനും, 25000/- രൂപ പിഴ അടക്കുന്നതിനും പിഴ അടച്ചില്ലെങ്കില്‍ 6 മാസം കഠിന തടവിനും ശിക്ഷിച്ചു
Sec 5(m) r/w 6 of POCSO Act ന് പ്രത്യേകം ശിക്ഷ പറഞ്ഞിട്ടില്ല. Sec 3(2)(v) of SC/ST Act ല്‍ പ്രതിയെ കുറ്റവിമുക്തനാക്കി.
പരപ്പനങ്ങാടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് ശ്രീമതി. ഫാത്തിമബീവി എ. ആണ് ശിക്ഷ വിധിച്ചത്.
തേഞ്ഞിപ്പലം പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ബിനു തോമസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത കേസ്സില്‍ തുടരന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത് മലപ്പുറം ഡി വൈ എസ് പി . ആയിരുന്ന ജലീല്‍ തോട്ടത്തില്‍ ആണ്.
പ്രോസിക്യുഷന്‍ ഭാഗം തെളിവിലേക്കായി 18 സാക്ഷികളെ വിസ്തരിച്ചു, 17 രേഖകള്‍ ഹാജരാക്കി.
പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ശ്രീമതി ഷമ മാലിക് ഹാജരായി.
പ്രോസിക്യൂഷന്‍ ലൈസണ്‍ വിംഗിലെ അസി.സബ് ഇന്‍സ്പെക്ടര്‍ ശ്രീമതി. സ്വപ്ന രാംദാസ് പ്രോസിക്യൂഷനെ സഹായിച്ചു.
പ്രതിയെ ശിക്ഷയനുഭവിക്കുന്നതിനായി തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.