ശ്രീഹരിക്കോട്ട- രാജ്യത്തിന്റെ മൂന്നാം ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 3 ഇന്ന് വിക്ഷേപിക്കും. ഇന്ന് ഉച്ചകഴിഞ്ഞു 2.35ന് ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്‌പേസ് സെൻററിൽനിന്ന് ഫാറ്റ് ബോയി എന്നു വിളിപ്പേരുള്ള എൽ.വി.എം 3 എം 4 റോക്കറ്റിലാണ് വിക്ഷേപണം. 40 ദിവസത്തിനു ശേഷമാണ് ചന്ദ്രയാൻ 3 ലാൻഡർ ചന്ദ്രനിൽ ഇറങ്ങുക. ഇതോടെ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. അമേരിക്ക, ചൈന, സോവ്യറ്റ് യൂണിയൻ എന്നിവ മാത്രമാണു മുന്പ് ഈ നേട്ടം കൈവരിച്ചത്.
ചന്ദ്രോപരിതലത്തിൽ മൃദുവായി ഇറങ്ങാനും റോവർ ഉപയോഗിച്ച് പര്യവേക്ഷണം നടത്താനുമാണ് ചന്ദ്രയാൻ 3 ലക്ഷ്യമിടുന്നത്.
ഇന്നലെ ഉച്ചയ്ക്ക് 1.05ഓടെ 25 മണിക്കൂർ 30 മിനിറ്റ് നീളുന്ന കൗണ്ട് ഡൗണിന് തുടക്കമായിരുന്നു.