കെ ആർ ടി.സി. സ്ഥാപക ദിനാചരണവും ഉമ്മൻ ചാണ്ടി അനുസ്മരണവും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി യു.കെ. അഭിലാഷ് ഉദ്ഘാടനം ചെയ്യുന്നു.
പരപ്പനങ്ങാടി. :- കേരള റിട്ടയേർഡ് ടീച്ചേഴ്സ് കോൺഗ്രസ്സിന്റെ ഇരുപത്തിരണ്ടാം സ്ഥാപക ദിനവും ഉമ്മൻ ചാണ്ടി അനുസ്മരണവും പരപ്പനങ്ങാടിയിൽ നടന്നു. പരിപാടി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സിക്രട്ടറി യു.കെ. അഭിലാഷ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് അനുകൂല സംഘടനയായ കെ.ആർ. ടി സി യുടെ പ്രവർത്തനങ്ങളും , കോൺഗ്രസ്സിന്റെ എല്ലാമായ മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടിയുടെ സവിശേഷതകളെ പറ്റിയും അദ്ദേഹം സംസാരിച്ചു. യോഗത്തിൽ പുതുതായി തിരഞ്ഞെടുത്ത ബ്ലോക്ക് പ്രസിഡന്റുമാരേയും, മഹിളാ കോൺഗ്രസ് നേതാക്കളേയും, പഴയ കാല കെ ആർ ടി സി നേതാക്കളേയും ആദരിച്ചു. സംസ്ഥാന പ്രസിഡന്റ് മൊയ്തീൻ മാസ്റ്റർ, ജില്ലാ പ്രസിഡന്റ് കെ.എം എ . റഹ്മാൻ , മൽസ്യത്തൊഴിലാളി കോൺഗ്രസ് ദേശീയ സമിതി അംഗവും ജില്ലാ പ്രസിഡന്റുമായ വി.പി. ഖാദർ, കോൺഗ്രസ് നേതാക്കളായ കെ.പി.ഷാജഹാൻ, എ. ശ്രീജിത്ത്, പി.വി മുസ്തഫ, സി. ബാലഗോപാലൻ, യു വി സുരേന്ദ്രൻ , അബ്ദുൾ ഗഫൂർ ,സുധീഷ് പി , സുഹ്റാബി, സോന, നഫീസ, കെ ആർ ടി.സി നേതാക്കളായ സംസ്ഥാന വർക്കിംഗ് ചെയർമാനായ കോയക്കുട്ടി മാസ്റ്റർ, പ്രസന്നകുമാരി പി.കെ നാരായണൻ , ഇ. നീലകണ്ഠൻ, കാട്ടുങ്ങൽ അലവിക്കുട്ടി, അടാട്ട് വാസുദേവൻ, അബൂബക്കർ , പി.സി. ഇബ്രാഹിം, പി കെ.ബാലൻ തുടങ്ങിയവർ സംസാരിച്ചു.