ഐ സി ടീ എം വേൾഡ് കോൺഫ്രൻസിലേക് യുവ ഗവേഷകൻ മുഹമ്മദ് ഹസീബിന് ക്ഷണം.

ഐ സി ടീ എം വേൾഡ് കോൺഫ്രൻസിലേക് യുവ ഗവേഷകൻ മുഹമ്മദ് ഹസീബിന് ക്ഷണം.


പരപ്പനങ്ങാടി:ഘാന യൂണിവേഴ്സിറ്റിയിൽ വെച് നടക്കുന്ന ഐ സി ടീ എം വേൾഡ് കോൺഫ്രൻസിലേക് പ്രബന്ധം അവതരിപ്പിക്കാൻ മുഹമ്മദ് ഹസീബിന് ക്ഷണം. മലബാറും ,ഇന്ത്യൻ മഹാസമുദ്രവും മാപ്പിളപ്പാട്ടിന്റെ സഞ്ചാരവും എന്ന വിഷയത്തിലാണ് പ്രബന്ധം അവതരിപ്പിക്കുന്നത് .ഈ വരുന്ന 13 മുതൽ 19 വരെ നടക്കുന്ന സമ്മേളനത്തിലേക്കാണ് യുവ ഗവേഷകന് ക്ഷണം ലഭിച്ചിരിക്കുന്നത്. സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് യുവ ഗവേഷകർക് നല്കുന്ന യെങ് സ്കോളർ ട്രാവൽ അവാർഡിനും ഹസീബ് അർഹനായി . മലബാറിനെയും, മാപ്പിള സംസ്കാരത്തെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഗവേഷകർക്ക് പരിചയപ്പെടുത്തും. മാപ്പിളപ്പാട്ടിന്ടെ സഞ്ചാര വഴികളും , ഗൾഫ് കുടിയേറ്റവും പ്രബന്ധത്തിൽ ചർച്ചചെയ്യും. ലോകത്തുടനീളമുള്ള നാടൻ കലകളെയും പാട്ടിനെക്കുറിച്ചും പഠനം നടത്താനും ,സംരക്ഷിക്കാനുമായി 1947 ൽ നിലവിൽ വന്ന ആഗോള ഗവേഷക സംഘടനയാണ് ഐ സി ടീ എം. നൂറ്റി മുപ്പതിൽ പരം രാഷ്ട്രങ്ങളിൽ നിന്നുള്ള പ്രധിനിധികൾ ഉള്ള സംഘടന യുനെസ്കോയുടെ കീഴിലാണ് പ്രവർത്തിക്കുന്നത് .മാപ്പിളമാരുടെ ചരിത്ര പശ്ചാത്തലവും, മാപ്പിളപ്പാട്ടിലെ കത്ത് പാട്ടും ഇശലുകളും, നൂറ്റാണ്ടുകളിലൂടെ കൈമാറിവന്ന മാപ്പിള കലാരൂപങ്ങളെയും ലോകത്തിൻറെ പല ഭാഗത്തുനിന്നുമുള്ള ഗവേഷകർക്ക് പരിചയപ്പെടുത്താൻ സാധിക്കുമെന്ന് ഹസീബ് പറഞ്ഞു . പി എസ് എം ഒ കോളേജ് ചരിത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായി സേവനം അനുഷ്ഠിക്കുന്ന ഹസീബ് ശ്രീലങ്കയിൽ വച്ച് നടന്ന അന്താരാഷ്ട്ര മ്യൂസിക്കൽ സമ്മേളനo , കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി നടത്തിയ ഗവേഷക വിദ്യാർത്ഥികളുടെ കോൺഫറൻസ് , സൊസൈറ്റി ഫോർ എത്നോമ്യൂസിക്കോളജി കാനഡയുടെ കോൺഫറൻസ് , തുർക്കി യൂണിവേഴ്സിറ്റി നടത്തിയ ഇന്റർനാഷണൽ സെമിനാർ , മലേഷ്യയിലെ സംവേ യൂണിവേഴ്സിറ്റി യുടെ ഇന്ത്യൻ ഓഷ്യൻ ഗവേഷണ പദ്ധതിയിലും പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട് . മംഗലാപുരം യൂണിവേഴ്സിറ്റിയിൽ മാപ്പിളപ്പാട്ടിൽ ഗവേഷണം നടത്തി വരുന്ന മുഹമ്മദ് ഹസീബ് പരപ്പനങ്ങാടി നെച്ചിയിൽ ഹംസ ബൽക്കീസ് ദമ്പതികളുടെ മകനാണ്.വൈലത്തൂർ സ്വദേശിനി തസ്‌നിം നന്ദനിൽ ഭാര്യയാണ്. ഹിസ ഫാത്തിമ, ദുഅ ഫാത്തിമ മക്കൾ.
Previous Post Next Post
WhatsApp