പെരുമ്പുഴയിൽ മുങ്ങി മരിച്ച പയ്യനോട് മുഹമ്മദലിയുടെ കുടുംബത്തിനുള്ള സ്നേഹഭവനത്തിൻ്റെ താക്കോൽ കൈമാറി
കടലുണ്ടി പുഴയിലെ പെരുമ്പുഴകടവില്‍ മുങ്ങിമരിച്ച യുവാവിൻ്റെ കുടുംബത്തിന് നിർമ്മിച്ച സ്നേഹവീട് കൈമാറി.എടരിക്കോട് പുതുപ്പറമ്പ് പയ്യനാട് മുഹമ്മദലിയുടെ കുടുംബത്തിനുള്ള വീടിൻ്റെ താക്കോൽ മന്ത്രി വി.അബ്ദുറഹ്മാൻ കൈമാറി.അലിഅക്ബർ സ്മാരക ട്രസ്റ്റിൻ്റെ നേതൃത്വത്തിലാണ് വീട് നിർമ്മിച്ചത്.നിർധന കുടുംബങ്ങൾക്ക് രാഷ്ട്രീയ പാർട്ടികളും വിവിധ സംഘടനകളും വീട് നിർമ്മിച്ചു നൽകുന്നത് മാതൃകയാണെന്നും മന്ത്രി പറഞ്ഞു. പത്തുലക്ഷത്തോളം രൂപ ചെലവഴിച്ച് രണ്ട് കിടപ്പുമുറിയോടു കൂടിയുള്ള വീടാണ് കുടുംത്തിന് നിർമ്മിച്ചു നൽകിയത്.
നിർമാണ കമ്മറ്റി ചെയർമാൻ
കെ.ടി. സിദ്ധീഖ് അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി തയ്യിൽ
അലവി ,കെ.ഉണ്ണിക്രിഷ്ണൻ, വാർഡ് അംഗം സുബ്രഹ്മണ്യൻ,
ബഷീർ കൂരിയാടൻ, ഇ.കെ നവാസ്, ഇ.കെ. കുഞ്ഞാലൻ കുട്ടി, സുബ്രമണ്യൻ
ഷരീഫ് കുറുക്കൻ എന്നിവർ സംസാരിച്ചു.
പി.ഐ മുഹമ്മദ് ഷക്കീർ സ്വാഗതവും
എ.പി ഹംദാൻ നന്ദിയും പറഞ്ഞു.