ഹജ് :  ആദ്യ സംഘം കരിപ്പൂരിൽ തിരിച്ചെത്തി


കൊണ്ടോട്ടി- സംസ്ഥാന ഹജ് കമ്മറ്റിക്ക് കീഴിൽ ഹജിന് പോയ വരിലെ ആദ്യ സംഘം കരിപ്പൂരിൽ തിരിച്ചെത്തി. മദീനയിൽ നിന്ന് 143 തീർഥാടകരുമായാണ് എയർഇന്ത്യ എക്സ്പ്രസിന്റെ ആദ്യ ഹജ് വിമാനം വൈകുന്നേരം 6.40 ന് കരിപ്പൂരിലെത്തിയത്.നിശ്ചിത ഷെഡ്യൂളിൽ നിന്ന് ഒരുമണിക്കൂർ വൈകിയാണ് വിമാനം വന്നത്. ഹാജി മാരിൽ 68 പേർ പുരുഷന്മാരും 75 പേർ സ്ത്രീകളുമായിരുന്നു.രണ്ടാമത്തെ വിമാനം രാത്രി 10.05നും കരിപ്പൂരിലെത്തി. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഹജിന് പോയവരുടെ മടക്കം ഇന്നുമുതലും,നെടുമ്പോശേരിയിൽ 18 മുതലും ഹാജിമാരെത്തും.വിമാനമിറങ്ങിയ ഹാജിമാരെ കരിപ്പൂർ അന്താരാഷ്ട്ര ടെർമിനലിൽ ക്സറ്റംസ്,എമിഗ്രേഷൻ പരിശോധനകൾ പൂർത്തിയാക്കി സംസം ജലവും നൽകിയാണ് പുറത്തിറക്കിയത്.മക്കയിലും മദീനയിലും ഹജ് വേളയിലും സൗകര്യങ്ങളെല്ലാം ലഭിച്ചിരുന്നതായി ആദ്യ വിമാനത്തിൽ മടങ്ങിയെത്തിയ കോഴിക്കോട് വെളിമണ്ണ ടി.സി.അബ്ദുൽ റഷീദും, ഭാര്യ ഷർ ബിനയും പറഞ്ഞു.മൂന്ന് എംബാർ ക്കേഷൻ പോയിന്റുകളിൽ നിന്നായി ഈ വർഷം 11,556 പേരാണ് കേരളത്തിൽ നിന്നും ഹജിന് പോയത്. ഇതിൽ 11,252 പേർ കേരളത്തിൽ നിന്നുള്ളവരും 304 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമാണ്. ഹജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി, അബ്ദുസമദ് സമദാനി എം.പി, മെമ്പർമാരായ അഡ്വ. പി.ടി.എ. റഹീം എം.എൽ.എ., അഡ്വ. പി. മൊയ്തീൻകുട്ടി, മുഹമ്മദ് റാഫി പി.പി., ഡോ. ഐ.പി. അബ്ദുസലാം, അക്ബർ പി.ടി., എ.സഫർ കയാൽ,  മുഹമ്മദ് കാസിം കോയ കെ.എം., എക്സിക്യൂട്ടീവ് ഓഫീസർ ഹമീദ് പി.എം., അസിസ്റ്റന്റ് സെക്രട്ടറി  എൻ. മുഹമ്മദലി സംബന്ധിച്ചു.
Previous Post Next Post
WhatsApp