ട്രെയിൻ യാത്രയ്ക്കിടെ കുഴഞ്ഞു വീണു മരണപ്പെട്ടു..


ട്രെയിൻ യാത്രയ്ക്കിടെ കുഴഞ്ഞു വീണു മരണപ്പെട്ടു..

പരപ്പനങ്ങാടി: ട്രെയിൻ യാത്രക്കാരൻ 
യാത്രക്കിടെ കുഴഞ്ഞുവീണു മരണപ്പെട്ടു. മലപ്പുറം സപ്ലൈകോ ബീവറേജിൽ ജീവനക്കാരനായ സജീഷ് കുമാർ (50) ആണ് മരണപ്പെട്ടത്. കടലുണ്ടി സ്വദേശിയാണ്. ഇന്ന് രാവിലെ കോയമ്പത്തൂർ തിരൂരിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്. യാത്രയ്ക്കിടെ അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ സഹ യാത്രക്കാർ പ്രാഥമിക ശുശ്രൂഷകൾ നൽകിയിരുന്നു. പരപ്പനങ്ങാടിയിൽ എത്തിയപ്പോൾ ട്രോമാകെയർ പ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Previous Post Next Post
WhatsApp