ബൈക്കിൽ കടത്തുകയായിരുന്ന 18 കുപ്പി മദ്യവുമായി വേങ്ങര കുറ്റാളൂർ സ്വദേശി പെരുന്തോട്ടിപറമ്പിൽ അയ്യപ്പൻ മകൻ ഹരിദാസൻ 50 വയസ്സ് എന്നയാളെ പരപ്പനങ്ങാടി എക്സൈസ് റെയിഞ്ച് പാർട്ടി അറസ്റ്റ് ചെയ്തു. കാരാത്തോട് നവോദയ റോഡിൽ കാരാത്തോട് ജുമാമസ്ജിദിനു സമീപം റോഡിൽ വാഹനം തടഞ്ഞു നിർത്തിയാണ് 18 കുപ്പികളിലായി സൂക്ഷിച്ച 9 ലിറ്റർ വിദേശമദ്യവും മദ്യം കടത്താൻ ഉപയോഗിച്ച വാഹനമായ KL 65 - 5902 ഹീറോ ഹോണ്ടഹങ്ക് ബൈക്കും കസ്റ്റഡിയിൽ എടുത്തത്.
പരപ്പനങ്ങാടി റെയിഞ്ചിലെ പ്രിവൻ്റീവ് ഓഫീസർ പ്രജോഷ് കുമാർ ടി ,മലപ്പുറം എക്സൈസ് ഇൻ്റെലിജൻസ് ബ്യൂറോ പ്രിവൻ്റീവ് ഓഫീസർ ലതിഷ് പി, സിവിൽ എക്സൈസ് ഓഫീസർമാരായ ജിന രാജ്.കെ, രാകേഷ് എം, വനിത സിവിൽ എക്സൈസ് ഓഫീസർ സില്ല പി.എസ്, ഡ്രൈവർ അഭിലാഷ് എന്നിരടങ്ങിയ സംഘമാണ് കേസ്സെടുത്തത്