കമ്പത്ത് അരിക്കൊമ്പൻ തട്ടിയിട്ട യാത്രക്കാരൻ മരിച്ചുArikkomban attack


കമ്പത്ത് അരിക്കൊമ്പൻ തട്ടിയിട്ട യാത്രക്കാരൻ മരിച്ചു

കമ്പം - കാടിറങ്ങിയുള്ള അരിക്കൊമ്പന്റെ ഓട്ടത്തിനിടെ ആക്രമിക്കപ്പെട്ട ബൈക്ക് യാത്രക്കാരൻ ചികിത്സയിലിരിക്കെ മരിച്ചു. കമ്പം സ്വദേശി പാൽരാജ് ആണ് മരിച്ചത്. തേനി മെഡിക്കൽ കോളജിജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.
ശനിയാഴ്ച കമ്പം ടൗണിൽവെച്ചാണ് പാൽരാജിനെ അരിക്കൊമ്പൻ തട്ടിയിട്ടത്.   തലക്കും വയറിനുമായിരുന്നു പരുക്കേറ്റത്.
 അതിനിടെ, ജനവാസമേഖലയിൽ ഇറങ്ങിയ അരിക്കൊമ്പനെ തുരത്താനുള്ള തമിഴ്‌നാട് വനംവകുപ്പിന്റെ രക്ഷാദൗത്യം മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കമ്പത്ത് നിന്ന് 10 കിലോമീറ്റർ അകലെയുള്ള ഷണ്മുഖ നദി അണക്കെട്ടിനോട് ചേർന്നുള്ള വനത്തിലാണിപ്പോൾ അരിക്കൊമ്പനുള്ളത്. 
കഴിഞ്ഞ രണ്ട് ദിവസമായി വനാതിർത്തിയിലൂടെയാണ് കൊമ്പന്റെ സഞ്ചാരം. വനത്തിൽ നിന്ന് പുറത്തിറങ്ങുന്ന നിമിഷം അരിക്കൊമ്പനെ തളയ്ക്കാനുള്ള നീക്കത്തിലാണ് തമിഴ് സംഘം. ദൗത്യത്തിനുള്ള മുഴുവൻ സംഘവും ഏത് നിമിഷവും മയക്കുവെടി വെയ്ക്കാൻ തയ്യാറായി കമ്പത്ത് തുടരുകയാണ്.
Previous Post Next Post
WhatsApp