ജനനവും മരണവും വോട്ടര്‍പട്ടികയുമായി ബന്ധിപ്പിക്കും- അമിത് ഷാ


ജനനവും മരണവും വോട്ടര്‍പട്ടികയുമായി ബന്ധിപ്പിക്കും- അമിത് ഷാ

ന്യൂദല്‍ഹി- ജനനവും മരണവും വോട്ടര്‍പട്ടികയുമായി ബന്ധിപ്പിക്കുന്നതിനുള്ള ബില്‍   ഉടന്‍ തന്നെ  അവതരിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു.  റജിസ്ട്രാര്‍ ജനറല്‍ ആന്‍ഡ് സെന്‍സസ് കമ്മീഷറുടെ ഓഫീസായ ജനഗണ ഭവന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനഗണ ഭവന്റെ ഉദ്ഘാടനത്തിനൊപ്പം ജനനവും മരണവും രജിസ്റ്റര്‍ ചെയ്യാനുള്ള വെബ് പോര്‍ട്ടലിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു. അടുത്ത സെന്‍സസ് ഇലക്ട്രോണിക് ഫോര്‍മാറ്റില്‍ ആയിരിക്കുമെന്ന് അമിത് ഷാ വ്യക്തമാക്കി. വികസന അജണ്ട തീരുമാനിക്കുന്നതിനുള്ള വളരെ അടിസ്ഥാനപരമായ ഒന്നാണ് സെന്‍സസെന്നും അദ്ദേഹം പറഞ്ഞു.
ഡിജിറ്റലായും അതോടൊപ്പം പൂര്‍ണവും വ്യക്തവുമായി ലഭിക്കുന്ന സെന്‍സസ് വിവരങ്ങള്‍ ഉപയോഗപ്പെടുത്തിയാല്‍ വ്യത്യസ്ത തലത്തിലുള്ള നേട്ടമുണ്ടാകും. സെന്‍സസിനെ അടിസ്ഥാനമാക്കിയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ വിഭാവനം ചെയ്യുമ്പോള്‍ ദരിദ്രരിലേക്കും വികസന പദ്ധതിയുടെ ഗുണം എത്തിക്കാന്‍ കഴിയുമെന്നും അമിത് ഷാ വ്യക്തമാക്കി.

Previous Post Next Post
WhatsApp