എസ്.എസ്.എല്‍.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും
തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. നേരത്തെ പറഞ്ഞതിന് ഒരു ദിവസം മുമ്പെയാണ് ഫലം പ്രഖ്യാപിക്കുന്നത്. നാളെ ഉച്ചയ്ക്ക് ശേഷം 3 മണിക്ക് എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.