ജല്ലിക്കെട്ട് തമിഴ് സംസ്കാരത്തിന്റെ ഭാഗം'; അനുമതി നല്‍കി സുപ്രീംകോടതി


ജല്ലിക്കെട്ട് തമിഴ് സംസ്കാരത്തിന്റെ ഭാഗം'; അനുമതി നല്‍കി സുപ്രീംകോടതി

ജല്ലിക്കെട്ടിന് സുപ്രീംകോടതിയുടെ അനുമതി. തമിഴ് സംസ്കാരത്തിന്റെ ഭാഗമാണെന്നും സംസ്ഥാന സര്‍ക്കാരിന്റെ നിയമത്തില്‍ ഇടപെടാന്‍ കഴിയില്ലെന്നും സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ച് വിധിച്ചു. ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ അഞ്ചംഗ ബെ‍ഞ്ചിന്റേതാണ് വിധി. ഭരണഘടനയുടെ അനുച്ഛേദം 29 പ്രകാരം സാംസ്കാരിക അവകാശമായി പരിഗണിക്കാൻ കഴിയുമോ എന്ന ചോദ്യമാണ് കോടതി ഇക്കാര്യത്തില്‍ പ്രധാനമായും പരിഗണിച്ചത്. 2014ലാണ് ജല്ലിക്കെട്ട് നിരോധിച്ച് കൊണ്ട് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് മറികടക്കാന‍ാണ് തമിഴ്നാട് സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവന്നത്. ഇതിനെതിരെ പെറ്റ ഉള്‍പ്പടെയുള്ള മൃഗസംരക്ഷണ സംഘടനകള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ സുപ്രധാനവിധി.
Previous Post Next Post
WhatsApp