മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തി ചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസ്


മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തി ചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസ്

തിരുവനന്തപുരം - മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ മാറ്റം വരുത്തി മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ സൈബര്‍ പൊലീസ് കേസെടുത്തു. 



മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പി കെ ശബരീഷ്‌കുമാറിന്റെ പരാതിയിലാണ് കേസെടുത്തത്. ഐടി, ഐപിസി, പൊലീസ്  നിയമങ്ങളിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. 'കരുത്തോടെ നേരുകാക്കുന്ന സഖാവിന് ജന്മദിനാശംസകള്‍' എന്ന വാചകത്തോടെ പിണറായി വിജയന്റെ ചിത്രത്തിനൊപ്പം മന്ത്രി പി. എ മുഹമ്മദ് റിയാസ് ആശംസ നേര്‍ന്നിരുന്നു. ചിത്രത്തിനൊപ്പമുള്ള വാചകങ്ങളില്‍ മാറ്റം വരുത്തി പ്രചരിപ്പിച്ചതിനെതിരെയാണ് മന്ത്രിയുടെ ഓഫീസ് പരാതി നല്‍കിയത്.
Previous Post Next Post
WhatsApp