റിംഗ് ഇടിഞ്ഞ് കാലില്‍ കുരുങ്ങി 12 മണിക്കൂര്‍ കിണറ്റില്‍, 72 കാരനെ രക്ഷിക്കാനായില്ല
ചെങ്ങന്നൂര്‍- കിണര്‍ വൃത്തിയാക്കുന്നതിനിടെ കിണറ്റില്‍ കുടുങ്ങിയ വയോധികന്‍ മരിച്ചു. പെരുങ്കുഴി സ്വദേശി യോഹന്നാന്‍ (72) ആണ് മരിച്ചത്. 12 മണിക്കൂറിനു ശേഷമാണ് യോഹന്നാനെ പുറത്തെടുത്തത്. സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സ്ഥിരീകരിച്ചിരുന്നു.
ചൊവ്വാഴ്ച രാവിലെ 9 മണിയോടെ ചെങ്ങന്നൂര്‍ കോടുകുളഞ്ഞിയിലായിരുന്നു അപകടം. സ്വകാര്യ വ്യക്തിയുടെ കിണര്‍ വൃത്തിയാക്കുന്നതിനിടെ റിംഗ് ഇടിഞ്ഞ് കാലിലേക്ക് വീണായിരുന്നു അപകടം. പോലീസും അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് മണ്ണ് മാന്തിയന്ത്രം ഉള്‍പ്പെടെ ഉപയോഗിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം. മന്ത്രി സജി ചെറിയാനും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നിരീക്ഷിച്ചിരുന്നു.