ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ ഫലം നാളെ


ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ ഫലം നാളെ



രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം നാളെ പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ശേഷം 3.00 മണിക്ക് സെക്രട്ടേറിയറ്റ് പി.ആർ.ഡി ചേംബറിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഫലം പ്രഖ്യാപിക്കും. 

ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് ശേഷം നാല് മണിക്ക് www.keralaresults.nic.in , www.prd.kerala.gov.in , www.result.kerala.gov.in www.examresults.kerala.gov.in , www.results.kite.kerala.gov.in , എന്നീ വെബ്‌സൈറ്റുകളിൽ ഫലം അറിയാം.

SAPHALAM 2023, iExaMS – Kerala, PRD LÇ എന്നീ മൊബൈൽ ആപ്പുകളിലൂടെയും ഫലം അറിയാം.


Previous Post Next Post
WhatsApp