കൊച്ചിയില്‍ സൗജന്യ വൈഫൈ സ്ട്രീറ്റ്.സംസ്ഥാനത്ത് ഇതാദ്യമായാണ് ഒരു സ്ട്രീറ്റ് സൗജന്യ വൈഫൈ സംവിധാനം
കൊച്ചിയില്‍ സൗജന്യ വൈഫൈ സ്ട്രീറ്റ്. സംസ്ഥാനത്ത് ഇതാദ്യമായാണ് ഒരു സ്ട്രീറ്റ് സൗജന്യ വൈഫൈ സൗകര്യത്തിലാവുന്നത്. ഗോശ്രീ പാലം മുതല്‍ ചാത്യാത്ത് റോഡില്‍ 1.8 കിലോമീറ്ററാണ് സൗജന്യ വൈഫൈ സൗകര്യം.
ഒരു പോയിന്റില്‍നിന്ന് ഒരേ സമയം 75 പേര്‍ക്കു വൈഫൈ സേവനം ലഭിക്കും. ക്യൂന്‍സ് വാക്ക് വേ വൈഫൈ സ്ട്രീറ്റ് എന്നു പേരിട്ട ഈ പദ്ധതി ശശി തരൂര്‍ എം പി ഉദ്ഘാടനം ചെയ്തു. ഹൈബി ഈഡന്‍ എം പിയുടെ പ്രാദേശീക വികസന ഫണ്ടില്‍നിന്ന് 31.86 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ പദ്ധതി നടപ്പാക്കിയത്.