കോഴിക്കോട് വന്ദേഭാരത് ട്രയിന്‍ ഇടിച്ച് ഒരാള്‍ മരിച്ചു


കോഴിക്കോട് വന്ദേ ഭാരത് ട്രയിന്‍ ഇടിച്ച് ഒരാള്‍ മരിച്ചു

കോഴിക്കോട്: വന്ദേ ഭാരത് ട്രയിന്‍ ഇടിച്ച് ഒരാള്‍ മരിച്ചു. വെസ്റ്റ്ഹില്ലിനും എലത്തൂരിനും ഇടയില്‍ വെച്ചാണ് സംഭവം നടന്നത്. ട്രെയിന്‍ എത്തിയപ്പോള്‍ മുന്നിലേക്ക് ചാടുകയായിരുന്നുവെന്നാണ് വിവരം. മരിച്ചയാളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. അപകടത്തെ തുടര്‍ന്ന് വന്ദേഭാരതിന്റെ മുന്‍ ഭാഗത്ത് കേടുപാട് സംഭവിച്ചിട്ടുണ്ട്. ഇന്ന് രാത്രി അറ്റകുറ്റപണി നടത്തുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
Previous Post Next Post
WhatsApp