എസ്.എസ്.എല്‍.സിക്ക് ഏറ്റവും കൂടുതല്‍ കുട്ടികളെ വിജയിപ്പിച്ചത് എടരിക്കോട് സ്‌കൂള്‍
മലപ്പുറം-എസ്.എസ്.എല്‍.സി പരീക്ഷയില്‍ മലപ്പുറത്തെ നാല് വിദ്യാഭ്യാസ ജില്ലകളില്‍ 99.94 ശതമാനവുമായി മലപ്പുറം വിദ്യാഭ്യാസ ജില്ലയാണ് മുന്നില്‍. 99.83 ശതമാനവുമായി തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ല രണ്ടാം സ്ഥാനത്താണ്. 99.77 ശതമാനവുമായി തിരൂര്‍ മൂന്നാമതും 99.66 ശതമാനവുമായി വണ്ടൂര്‍ നാലാമതുമാണ്. മലപ്പുറം വിദ്യാഭ്യാസ ജില്ലയില്‍ 27303 ഉം തിരൂരില്‍ 15711 ഉം വണ്ടൂരില്‍ 15741 ഉം തിരൂരങ്ങാടിയില്‍ 19072 വിദ്യാര്‍ഥികളുമാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷക്കിരുത്തി ഏറ്റവും കൂടുതല്‍ എ പ്ലസ് സ്വന്തമാക്കിയാണ്് മലപ്പുറത്തിന്റെ വിജയക്കുതിപ്പ്. നടത്തിയത്. 1876 കുട്ടികള്‍ക്കാണ് എപ്ലസ് തിളക്കം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയ റവന്യൂ ജില്ലയും വിദ്യാഭ്യാസ ജില്ലയും മലപ്പുറമാണ്. 4856 വിദ്യാര്‍ഥികള്‍ക്കാണ് മലപ്പുറം വിദ്യാഭ്യാസ ജില്ലയില്‍ നിന്ന് എപ്ലസ് നേടിയത്. 2022ല്‍ 7230 വിദ്യാര്‍ഥികള്‍ക്കായിരുന്നു എപ്ലസ് നേട്ടമുണ്ടായിരുന്നത്്. സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷക്കിരുത്തി ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ വിജയപ്പിച്ച സ്‌കൂള്‍ എടരിക്കോട് പികെഎംഎംഎച്ച്എസ്എസ് ആണ്. 1876 കുട്ടികളാണ് ഇവിടെ പരീക്ഷ എഴുതിയതില്‍ മുഴുവന്‍ പേരെയും വിജയിപ്പിച്ച ചരിത്ര വിജയത്തിന് ഉടമകളായി.