മതപാഠശാലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്


മതപാഠശാലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തിരുവനന്തപുരം- ബാലരാമപുരത്ത് മതപാഠശാലയില്‍ ആത്മഹത്യ ചെയ്ത പതിനേഴുകാരി പീഡനത്തിന് ഇരയായതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പെണ്‍കുട്ടി മരിക്കുന്നതിന് ആറുമാസം മുമ്പാണ് പീഡനത്തിന് ഇരയായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ പൂന്തുറ സ്വദേശിയായ യുവാവിനെതിരെ പോക്‌സ് കേസ് ചുമത്തി. പോക്‌സോ കേസിന്റെ അന്വേഷണ ചുമതല പൂന്തുറ പോലീസിനാണ്. 

മതപാഠശാലയിലെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസുകള്‍ നെയ്യാറ്റിന്‍കര എ. എസ്. പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് തുടര്‍ന്നും അന്വേഷിക്കുക.

പെണ്‍കുട്ടി മതപാഠശാലയില്‍ എത്തുന്നതിന് മുമ്പേ പീഡിപ്പിക്കുപ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് കരുതുന്നത്. അല്‍ അമന്‍ എജുക്കേഷണല്‍ കോംപ്ലക്‌സ് എന്ന മതപാഠശാലയിലെ ലൈബ്രറിയിലാണ് പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.  
Previous Post Next Post
WhatsApp