കണ്ണൂരിലെ  സ്വകാര്യ ബസിലും നഗ്‌നതാ  പ്രദര്‍ശനം, സഹയാത്രികയായ യുവതി പകര്‍ത്തി 


കണ്ണൂര്‍-കണ്ണൂരില്‍ സ്വകാര്യ ബസില്‍ നഗ്‌നതാ പ്രദര്‍ശനം. ചെറുപുഴ - തളിപ്പറമ്പ് റൂട്ടിലോടുന്ന ബസിലാണ് സംഭവം. മധ്യവയസ്‌കന്‍ നഗ്‌നതാ പ്രദര്‍ശനവും സ്വയംഭോഗവും നടത്തുന്ന ചിത്രങ്ങള്‍ അടുത്ത സീറ്റിലെ യാത്രക്കാരിയായ യുവതിയാണ് പകര്‍ത്തിയത്. ദുരനുഭവം വിവരിച്ച് യുവതി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു.
ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. ബസ് ചെറുപുഴ സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ശേഷം ബസിലെ ജീവനക്കാര്‍ ഭക്ഷണം കഴിക്കാന്‍ പോയപ്പോഴാണ് സംഭവം. ഈ സമയത്ത് ബസില്‍ കയറിയ മാസ്‌ക് ധരിച്ചയാള്‍ നഗ്‌നതാപ്രദര്‍ശനം നടത്തുകയായിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്തുന്നുവെന്ന് അറിഞ്ഞിട്ടും ഇയാള്‍ പ്രവൃത്തി തുടര്‍ന്നു. ബസിലെ ജീവനക്കാര്‍ തിരിച്ചെത്തിയപ്പോള്‍ ഇയാള്‍ ബസില്‍ നിന്ന് ഇറങ്ങിപ്പോയി.
സംഭവത്തില്‍ ശക്തമായ നടപടി ഉണ്ടാകുമെന്ന് പയ്യന്നൂര്‍ ഡിവൈഎസ്പി പ്രേമചന്ദ്രന്‍ വ്യക്തമാക്കി. നഗ്‌നതാ പ്രദര്‍ശനം നടത്തിയ ആളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും പരാതിക്കാരിയായ യുവതിയില്‍ നിന്ന് ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണങ്ങള്‍ തേടുമെന്നും പോലീസ് പറഞ്ഞു.
അടുത്തിടെയാണ് കെ എസ് ആര്‍ ടി സി ബസില്‍ യാത്രക്കാരനായ യുവാവ് സമാനമായ പ്രവൃത്തി ചെയ്തത് പോലീസ് പിടിയിലായത്. അന്ന് തൊട്ടടുത്ത് ഇരുന്ന യുവതിയാണ് വീഡിയോ എടുത്തു സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.
Previous Post Next Post
WhatsApp