കരുമ്പിൽ മഹല്ല് സംഗമം സമാപിച്ചു.

കരുമ്പിൽ മഹല്ല് സംഗമം സമാപിച്ചു.

കരുമ്പിൽ : മഹല്ല് ശാക്തീകരണത്തിന്റെ ഭാഗമായി കരുമ്പിൽ മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച മഹല്ല് സംഗമം സമാപിച്ചു. 

ലഹരിക്കെതിരെയും, കുടുംബ ബന്ധങ്ങൾ കെട്ടുറപ്പോടെ മുന്നോട്ടു പോകേണ്ട ആവശ്യകതയെയും മുൻനിർത്തി മറ്റും മഹല്ല് നിവാസികളെ ബോധവൽക്കരിക്കുന്നതിന്
മഹല്ലിന്റെ വിവിധ ഭാഗങ്ങളിൽ ക്ലസ്റ്റർ സംഗമങ്ങൾ സംഘടിപ്പിച്ചിരുന്നു.

 കരുമ്പിൽ തഅലിമുൽ മുസ്ലിമീൻ മദ്രസയിൽ വെച്ച് നടന്ന സമാപന സംഗമം തിരൂരങ്ങാടി മുനിസിപ്പൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇക്ബാൽ കല്ലുങ്ങൽ ഉദ്ഘാടനം ചെയ്തു. 


പ്രഗൽഭ ട്രെയിനറും കൗൺസിലറുമായ റഫീഖ് ചെന്നൈ ബോധവൽക്കരണ പ്രഭാഷണം നടത്തി.


 ഉള്ളാട്ട് കാട്ടിൽ ബാപ്പു ആദ്യക്ഷനായിരുന്നു.
കരുമ്പിൽ ജുമാ മസ്ജിദ് മുദരിസ് റഫീഖ് ഫൈസി കൂമണ്ണ ആശംസാ പ്രസംഗം നടത്തി. 

മഹല്ല് സെക്രട്ടറി അബുമാസ്റ്റർ സ്വാഗതവും കോറാണത്ത് കുഞ്ഞിമുഹമ്മദ് നന്ദിയും പറഞ്ഞു.
●○●○●○●○●○●○●○●○●○●○●○●
꧁ ᴶᵒⁱⁿ ᵒᵘʳ ᵂʰᵃᵗˢᴬᵖᵖ ᶜᵒᵐᵐᵘⁿⁱᵗʸ ꧂
●~●~●~●~●~●~●~●~●
𝔓𝔩𝔢𝔞𝔰𝔢 𝔏𝔦𝔨𝔢, 𝔖𝔲𝔟𝔰𝔠𝔯𝔦𝔟𝔢 𝔄𝔫𝔡 𝔉𝔬𝔩𝔩𝔬𝔴 𝔬𝔲𝔯 𝔖𝔬𝔠𝔦𝔞𝔩 𝔐𝔢𝔡𝔦𝔞 𝔓𝔞𝔤𝔢𝔰.


 •────────•♛•────────•
Previous Post Next Post
WhatsApp