ജില്ലയിൽ അഞ്ചു വയസ്സിൽ താഴെയുള്ള 3,00,101 കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി; ആദ്യദിനം 76.47 ശതമാനം ലക്ഷ്യം കൈവരിച്ചു
ഓൺലൈൻ ഡെസ്ക് | 29-06-2026
മലപ്പുറം: പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി ജില്ലയില്‍ സജ്ജമാക്കിയ വിവിധ കേന്ദ്രങ്ങൾ വഴി അഞ്ച് വയസിന് താഴെയുള്ള 3,00,101 കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി. ജില്ലയിലാകെ സജ്ജമാക്കിയ 3925 പോളിയോ തുള്ളിമരുന്ന് വിതരണ ബൂത്തുകള്‍, ബസ് സ്റ്റാൻഡുകൾ, റെയില്‍വേ സ്റ്റേഷനുകൾ, പോളിയോ തുള്ളിമരുന്ന് നല്‍കുന്നതിനുള്ള 66 കേന്ദ്രങ്ങൾ, 34 മൊബൈല്‍ ടീമുകൾ എന്നിവ മുഖേനയാണ് ഇത്രയും കുട്ടികൾക്ക് ആദ്യദിനം വാക്സിൻ ലഭ്യമാക്കിയത്.
76.47 ശതമാനം കുട്ടികളാണ് ജില്ലയിൽ ആദ്യ ദിനം പോളിയോ വാക്‌സിൻ സ്വീകരിച്ചത്. ആകെ 3,92,466 കുട്ടികളാണ് ജില്ലയിൽ അഞ്ചു വയസിൽ താഴെയുള്ളത്. ആദ്യ ദിനം ബൂത്തിലെത്തി തുള്ളിമരുന്ന് സ്വീകരിക്കാൻ സാധിക്കാത്തവർക്ക് തുടര്‍ദിനങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരും, വളണ്ടിയര്‍മാരും വീടുകളിലെത്തി പോളിയോ തുള്ളിമരുന്ന് നല്‍കുമെന്ന് അധികൃതർ അറിയിച്ചു.
പോളിയോ തുള്ളി മരുന്ന് വിതരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം പൂക്കോട്ടൂർ ആരോഗ്യ കേന്ദ്രത്തിൽ വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി നിർവഹിച്ചു. പൾസ് പോളിയോ വാക്സിനേഷൻ ജീവിതത്തിനുള്ള നിക്ഷേപമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ചടങ്ങിൽ പൂക്കോട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജംഷാദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.
പൂക്കോട്ടൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ലുഫ്ത ബีഗം, വാർഡ് മെമ്പർ പനക്കൽ ഗോപാലൻ, എ.ഡി.എച്ച്.എസ്. ഡോ. കെ സക്കീന, ഡി. എം.ഒ ഡോ. എ. ഷിബുലാൽ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. കെ.എം. ജാനിഫ്, ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. എൻ.എൻ. പമീലി, ഡെപ്യൂട്ടി ഡി. എം ഒ ഡോ. വി. ഫിറോസ് ഖാൻ, ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. ഷമീമ തസ്നി അവുഞ്ഞിപ്പുറം എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.
English Summary: Over 300,000 children under the age of five received pulse polio drops in the district on the first day of the immunization drive, achieving 76.47% coverage. Health workers and volunteers will conduct house visits in the coming days to vaccinate those who missed the drive on the first day. The district-level inauguration was held at Pookkottur Health Centre by District Panchayat President P.A. Jabbar Haji.
വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group: https://chat.whatsapp.com/GqagwAoc6eX0GJK34LlEpW
🔵 WhatsApp Channel: https://whatsapp.com/channel/0029Va4SXev9mrGZnRO1a20c
📢 News & Ads Contact: 📞 +91 90204 25455, 📞 +91 94963 30838
🌐 www.karumbillive.in